»   » മുപ്പതിന്റെ നിറവില്‍ എംജി ശ്രീകുമാര്‍

മുപ്പതിന്റെ നിറവില്‍ എംജി ശ്രീകുമാര്‍

Posted By:
Subscribe to Filmibeat Malayalam

പൈനായിരം രൂപ... എന്ന മിമിക്രി ഡയലോഗ് കേട്ടാല്‍ ആര്‍ക്കും മനസ്സില്‍ തെളിയുന്ന മുഖമാണ് എം ജി ശ്രീകുമാറിന്റേത്. എന്നാല്‍ ഈ കോമഡി ഡയലോഗിനും അപ്പുറത്താണ് എം ജി ശ്രീകുമാര്‍ എന്ന ഗായകന്‍. മലയാള സിനിമാ പിന്നണി ഗാനരംഗത്ത് നീണ്ട 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുയാണ് സംഗീതാരാധകരുടെ പ്രിയപ്പെട്ട ശ്രീക്കുട്ടന്‍.

മുപ്പത് വര്‍ഷങ്ങള്‍. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി മൂവായിരത്തിലധികം ഗാനങ്ങള്‍. ഇവയില്‍ മിക്കതും സൂപ്പര്‍ ഹിറ്റ്. ഗാന ഗന്ധര്‍വ്വനായ യേശുദാസ് പാടി വിരാജിച്ച മലയാളം സിനിമാരംഗത്തെ ജനപ്രിയ ഗായകനാണ് എം ജി. രണ്ട് തവണ ദേശീയ അവാര്‍ഡ്, മൂന്ന് തവണ സംസ്ഥാന അവാര്‍ഡ്, നിരവധി ടി വി അവാര്‍ഡുകള്‍ വേറെ.

MG Sreekumar

മോഹന്‍ ലാലിന്റെ ശബ്ദത്തോടുള്ള സാമ്യതയാണ് എം ജി ശ്രീകുമാറിനെ ഇത്രയധികം ജനകീയനാക്കിയത് എന്ന് പറഞ്ഞാല്‍ അത്ഭുതമാകില്ല. 1988 ല്‍ ചിത്രം, അഭിമന്യു, ഏയ് ഓട്ടോ, അപ്പു, അക്കരെയക്കരെയക്കരെ, കിരീടം, യോദ്ധ, കിലുക്കം, താളവട്ടം, വടക്കുംനാഥന്‍, എന്നിങ്ങനെ കര്‍മയോദ്ധവരെ നീളുന്നു മോഹന്‍ലാലിന് വേണ്ടി എം ജി ശ്രീകുമാര്‍ പാടി ഹിറ്റാക്കിയ ഗാനങ്ങള്‍.

1984 ല്‍ പൂച്ചയ്‌ക്കൊരു മൂക്കുത്തി, കൂലി എന്നീ ചിത്രങ്ങളിലൂടെയാണ് എം ജി ശ്രീകുമാര്‍ സിനിമയിലെത്തുന്നത്. എം ജി രാധാകൃഷ്ണന്റെയും കെ ഓമനക്കുട്ടിയുടെയും അനുജന്‍ എന്ന ലേബലിന് ഏറെ അപ്പുറത്തുവളര്‍ന്നിരിക്കുന്നു കഴിഞ്ഞ 30 കൊല്ലം കൊണ്ട് ഈ 56 കാരന്‍.

ഏഷ്യാനെറ്റിലെ സരിഗമ, സ്റ്റാര്‍ സിംഗര്‍ പരിപാടികളിലൂടെ ടി വി പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനാണ് എം ജി. സംഗീത ജീവിതത്തില്‍ തികച്ചും തൃപ്തനാണ് എന്നാണ് എം ജി ശ്രീകുമാര്‍ പറയുന്നത്. ലഭിച്ച അംഗീകാരങ്ങള്‍ക്കും വിജയങ്ങള്‍ക്കും നന്ദി പറയുന്നത് ഈശ്വരനോടും അച്ഛനമ്മമാരോടും ഒപ്പം ജ്യേഷ്ഠന്‍ എം ജി രാധാകൃഷ്ണനോടും.

പുതിയ തലമുറയിലാണ് ജനിച്ചിരുന്നതെങ്കില്‍ ഇത്രയും പാട്ടുകള്‍ പാടാന്‍ കിട്ടില്ലായിരുന്നു എന്നാണ് എം ജി ശ്രീകുമാര്‍ കരുതുന്നത്. പഴയ തലമുറക്കാരനായതുകൊണ്ട് തന്നെ ഒരു പിടി നല്ല പാട്ടുകള്‍ പാടാന്‍ പറ്റി എന്നും എം ജി കരുതുന്നു.

English summary
Prominent playback singer MG Sreekumar Completing 30 years in Malayalam Cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam