»   » പാലേരി മാണിക്യമല്ല; 'റേപ്പേരി' മാണിക്യം

പാലേരി മാണിക്യമല്ല; 'റേപ്പേരി' മാണിക്യം

Posted By:
Subscribe to Filmibeat Malayalam
Mythili
രഞ്ജിത് പാലേരിയിലൂടെ പരിചയപ്പെടുത്തിയ മൈഥിലി ഇന്ന് മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന താരമായി കഴിഞ്ഞു. സാള്‍ട്ട് ആന്റ് പെപ്പറും, ഈ അടുത്തകാലത്തും മൈഥിലിയെ ശരിക്കും പ്രേക്ഷകരിലേക്ക് അടുപ്പിച്ചു.

പ്രഥമ സിനിമയായ പാലേരി മാണിക്യത്തില്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ മൃഗീയമായി ബലാല്‍ക്കാരം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്ന മാണിക്യം കഥാപാത്രമായാണ് മൈഥിലി വന്നത്. അതിനു ശേഷം വന്ന ചിത്രങ്ങളിലും സമാനമായ സന്ദര്‍ഭങ്ങളില്‍ മൈഥിലിക്ക് അഭിനയിക്കേണ്ടി വന്നു.

അതില്‍ പിന്നെ ചിലര്‍ മൈഥിലിയെ റേപ്പേരി മാണിക്യം എന്ന് കളിയാക്കി വിളിക്കാറുണ്ടത്രേ. അഭിനയത്തിന്റെ ജനിതകസൂത്രങ്ങളൊന്നും കൈവശമില്ലാതെ താരത്തിന്റെ ഒരു ജാഢയും കൂട്ടില്ലാതെ വിസ്മയം വിടര്‍ത്തുന്ന വലിയ കണ്ണുകളുമായി പാലേരിയുടെ സെറ്റില്‍ കളിച്ചു ചിരിച്ചു നടന്ന െ്രെബറ്റി ബാലചന്ദ്രനെന്ന പത്തനംതിട്ടക്കാരിക്ക് രഞ്ജിത്താണ് മൈഥിലി എന്ന് നാമകരണം ചെയ്തത്.

ആ കണ്ണുകള്‍ തന്നെയാവണം ആ പേരിലേക്ക് െ്രെബറ്റിയെ നയിച്ചത്. പില്‍ക്കാലത്തും മൈഥിലിയായ് തന്നെ അവര്‍ തുടര്‍ന്നു. ഡ്യൂപ്പിനെ വെച്ച് സെറ്റില്‍ നടക്കുന്ന ബലാല്‍ക്കാരദൃശ്യങ്ങളുടെ ചിത്രീകരണം കാണാതെ മുറിയിലിരിക്കുന്ന മെഥിലിക്ക് നിറയെ ആകാംഷകളായിരുന്നു. എന്താ അവിടെ നടക്കുന്നതെന്നറിയാന്‍, ചാക്കില്‍കെട്ടിപുഴയില്‍ തള്ളാന്‍കൊണ്ടുപോവുമ്പോഴും ചാക്കിനുള്ളില്‍ കണ്ണുമൂടിയ നിലയില്‍ ഇരുന്ന മൈഥിലിക്ക് പുറംകാഴ്ചകള്‍ അന്യമായിരുന്നു.


മാണിക്യത്തിന് അനുഭവിക്കേണ്ടി വന്ന പീഢനങ്ങള്‍ ചിത്രീകരണസമയത്തും മൈഥിലിക്ക് ഏറെ ബുദ്ധിമുട്ടായില്ല. ഡ്യൂപ്പുകള്‍ അനുഭവിച്ച ഗതികേടുകള്‍ മൈഥിലിയുടെ മാണിക്യത്തിന്റെ പീഢനപര്‍വ്വങ്ങളായിരുന്നുവെങ്കിലും. ഇതൊക്കെശരിക്കും മൈഥിലിക്ക് പിടികിട്ടിയതും സിനിമ കണ്ടപ്പോഴാണ്. റേപ്പേരി മാണിക്യം തന്ന സൌഭാഗ്യമാണ് ഇന്ന് മൈഥിലിയുടെ യാത്ര സുഗമമാക്കുന്നത്.

English summary
Actress Mythili feels that it is a thing of the past that the only means for actresses to get performance-oriented roles was to move to the Tamil film industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam