»   » വധുവിന്റെ വേഷത്തില്‍ നര്‍ഗീസിന്റെ ഫോട്ടോഷൂട്ട്

വധുവിന്റെ വേഷത്തില്‍ നര്‍ഗീസിന്റെ ഫോട്ടോഷൂട്ട്

Posted By:
Subscribe to Filmibeat Malayalam

രണ്‍ബീര്‍ കപൂര്‍ നായകനായ റോക്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നായികയാണ് നര്‍ഗീസ് ഫക്രി. ആദ്യ ചിത്രത്തിലൂടെതന്നെ ശ്രദ്ധിക്കപ്പെട്ട നര്‍ഗീസ് ന്യൂയോര്‍ക്കിലാണ് ജനിച്ചുവളര്‍ന്നത്. മദ്രാസ് കഫേയെന്ന ചിത്രത്തില്‍ ഒരു വാര്‍ റിപ്പോര്‍ട്ടറുടെ വേഷത്തിലും നര്‍ഗീസ് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിനും നര്‍ഗീസിന് ഏറെ പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്.

മോഡലിങ് രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് നര്‍ഗീസ്. 2009ല്‍ കിങ് ഫിഷറിന്റെ സ്വിംസ്യൂട്ട് കലണ്ടറിന് വേണ്ടി മോഡലായിട്ടുള്ള നര്‍ഗീസ് അമേരിക്കാസ് നെക്‌സ് ടോപ് മോഡല്‍ സൈക്കിള്‍ രണ്ടിലും മൂന്നിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഫിലിം ഫേര്‍ മാഗസിന്റെ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ട നിര്‍ഗീസ് മോഡലിങ്ങിലുള്ള തന്റെ പാടവം വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ബ്രൈഡല്‍ വേഷങ്ങള്‍ അണിഞ്ഞാണ് നര്‍ഗീസ് ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്.

വധുവിന്റെ വേഷത്തില്‍ നര്‍ഗീസിന്റെ ഫോട്ടോഷൂട്ട്

ഇന്ത്യന്‍ വധുവിന്റെ വേഷത്തില്‍ ഒക്ടോബര്‍ ലക്കം ഫിലിംഫേര്‍ മാഗസിനെ അക്ഷരാര്‍ത്ഥത്തില്‍ സമ്പന്നമാക്കി മാറ്റിയിരിക്കുകയാണ് നര്‍ഗീസ്.

വധുവിന്റെ വേഷത്തില്‍ നര്‍ഗീസിന്റെ ഫോട്ടോഷൂട്ട്

കറുത്ത വസ്ത്രവും ആന്റിക് ആഭരണങ്ങളും അണിഞ്ഞ് അതിമനോഹരമായിട്ടാണ് ഈ ഫോട്ടോയില്‍ നര്‍ഗീസ് പോസ് ചെയ്തിരിക്കുന്നത്.

വധുവിന്റെ വേഷത്തില്‍ നര്‍ഗീസിന്റെ ഫോട്ടോഷൂട്ട്

മോഡലിങ് എളുപ്പമുള്ള ജോലിയാണെന്ന് തോന്നുമെങ്കിലും സുന്ദരമായ ഭാവങ്ങള്‍ ക്യാമറയ്ക്ക് നല്‍കുകയെന്നത് ഏതൊരു മോഡലിനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ ഏറെ കഴിവുള്ള മോഡലാണ് നര്‍ഗീസ്.

വധുവിന്റെ വേഷത്തില്‍ നര്‍ഗീസിന്റെ ഫോട്ടോഷൂട്ട്

കണ്ണുകളില്‍ മനോഹരമായ ഭാവങ്ങള്‍ വിരിയിയ്ക്കുന്ന മോഡലാണ് നര്‍ഗീസ്.

വധുവിന്റെ വേഷത്തില്‍ നര്‍ഗീസിന്റെ ഫോട്ടോഷൂട്ട്

നഗ്നമായ ചുമലില്‍ ആഭരണംമണിഞ്ഞാണ് ഈ ഫോട്ടോയില്‍ നര്‍ഗീസ് പോസ് ചെയ്തിരിക്കുന്നത്. സ്വര്‍ണനിറമുള്ള വസ്ത്രവും അരണ്ട വെളിച്ചവും നര്‍ഗീസിന്റെ അഴക് കൂട്ടുന്നു.

വധുവിന്റെ വേഷത്തില്‍ നര്‍ഗീസിന്റെ ഫോട്ടോഷൂട്ട്

ഫടാ പോസ്റ്റര്‍ നികലാ ഹീറോയാണ് നര്‍ഗീസ് അഭിനയിച്ച് റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ നര്‍ഗീസ് ഫക്രിയായിത്തന്നെയാണ് നര്‍ഗീസ് എത്തിയിരിക്കുന്നത്. മേന്‍ തേരാ ഹീറോ, ഷൗകീന്‍ എന്നീ ചിത്രങ്ങളാണ് നര്‍ഗീസിന്റേതായി വരാനിരിക്കുന്നത്.

English summary
Nargis Fakhri seduces in a hot bride makeover, in her latest photoshoot for Filmfare magazine's October issue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam