For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയായി 5-ാം ദിവസം ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, കുഞ്ഞ് ജനിച്ചത് അദ്ദേഹത്തിന്റെ ജന്മദിനത്തിലെന്ന് നേഹ അയ്യർ

  |

  മലയാളികള്‍ക്കും ഏറെ സുപരിചിതയായ നടിയാണ് നേഹ അയ്യര്‍. ദിലീപിന്റെ കോടതി സമക്ഷം ബാലന്‍പിള്ള എന്ന ചിത്രത്തില്‍ നേഹ അഭിനയിച്ചിരുന്നു. സിനിമയ്ക്ക് അപ്പുറം നടിയുടെ ജീവിതത്തിലുണ്ടായ ദുരന്തം ആരാധകരെ പോലും കണ്ണീരണിയിപ്പിക്കുന്നതാണ്. നടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് അഞ്ചാമത്തെ ദിവസം ഭര്‍ത്താവ് അവിനാഷിനെ നഷ്ടപ്പെടുകയായിരുന്നു. ശേഷം ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെ ആ കുഞ്ഞിന് നടി ജന്മം കൊടുക്കുകയും ചെയ്തിരുന്നു.

  ടേബിള്‍ ടെന്നീസ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ അവിനാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഭര്‍ത്താവിനെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും ഗര്‍ഭിണിയായതും തുടങ്ങി കുഞ്ഞിനെ നോക്കുന്നത് വരെയുള്ള കാര്യങ്ങള്‍ പുതിയ വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെക്കുകയാണ് നേഹ. ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം കോര്‍ത്തിണക്കിയൊരു വീഡിയോ ആയിരുന്നിത്.

  'അവിനാഷും ഞാനും കോളേജില്‍ പഠിക്കുമ്പോള്‍ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷം ഞങ്ങള്‍ തമ്മില്‍ വിവാഹിതരായി. ആറ് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങളെ തേടി ആ സന്തോഷ വാര്‍ത്ത വന്നു. ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വീകരിക്കാന്‍ പോവുകയാണെന്ന്. പക്ഷേ അഞ്ച് ദിവസത്തിനുള്ളില്‍ ഞാനൊരു വാര്‍ത്ത കേട്ടു. ഹൃദയാഘാതത്തിലൂടെ എനിക്ക് അവിനാഷിനെ നഷ്ടപ്പെട്ടിരിക്കുന്നു. ഞാന്‍ പൂര്‍ണമായും തളര്‍ന്ന് പോയി. എങ്കിലും കുഞ്ഞിന് വേണ്ടി ശക്തിയാര്‍ജ്ജിച്ച് തുടങ്ങി. എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം എന്റെ കൂടെ എല്ലാത്തിനും ഉണ്ടായിരുന്നു.

  ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം അവിനാഷിന്റെ ജന്മദിനത്തില്‍ തന്നെ ഞാന്‍ മകന്‍ അന്‍ഷിന് ജന്മം നല്‍കി. നല്ലൊരു അമ്മയാവാന്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ ജാലവിദ്യകള്‍ കാണിച്ച് തുടങ്ങി. അന്‍ഷ് അവന്റെ പപ്പയുടെ ചിത്രം കണ്ട നിമിഷം ഞാന്‍ കരഞ്ഞ് പോയി. ഞങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ച കാണാന്‍ അവന്‍ ഇവിടെ ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. മകന്‍ അന്‍ഷിനെ ഇപ്പോള്‍ കണ്ടാല്‍ പിതാവ് അവിനാഷിനെ പോലെ തന്നെയാണ്. അവന്റെ പപ്പ എങ്ങനെ ആയിരുന്നോ അതുപോലെ ഞാന്‍ അവനെ വളര്‍ത്തും... എന്നുമാണ് വീഡിയോയിലൂടെ നേഹ പറയുന്നത്.

  ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി ആ സന്തോഷ വാര്‍ത്ത പറഞ്ഞ് നടി ഭാവന; നവീന്റെ ഭാര്യയായിട്ട് ഇന്നേക്ക് 4 വര്‍ഷം

  ഓരോ കാലഘട്ടത്തിലെയും ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ നേഹയെ എടുത്തുയര്‍ത്തി നില്‍ക്കുന്ന അവിനാഷിന്റെ ചിത്രങ്ങളായിരുന്നു. പിന്നീട് വിവാഹഫോട്ടോയും ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ കുഞ്ഞ് ജനിച്ചതും അവന്റെ വളര്‍ച്ചകളും കൂടെ ഭര്‍ത്താവിനെയും ചേര്‍ത്ത് പിടിച്ച് കൊണ്ടുള്ള ചിത്രങ്ങളുമെല്ലാം നേഹ കാണിച്ചിരുന്നു. 'നിങ്ങളുടെ ഉള്ളില്‍ ആരോടും പറയാത്ത ഒരു കഥ വഹിച്ച് കൊണ്ട് നടക്കുന്നതിനെക്കാളും വലിയ വേദന ഇല്ല' എന്ന മായ ആഞ്ചലോയുടെ വരികളാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി നടി നല്‍കിയിരിക്കുന്നത്. മുപ്പത് സെക്കന്‍ഡ് മാത്രമുള്ള ഈ വീഡിയോ ഒരുക്കിയ നല്‍കിയവര്‍ക്കുള്ള നന്ദിയും നേഹ രേഖപ്പെടുത്തിയിരുന്നു.

  ശരീരം നഷ്ടപ്പെടുമെന്ന് കരുതി കുഞ്ഞിനെ പ്രസവിച്ചില്ല; ഒടുവില്‍ സംഭവിച്ചത് കണ്ടോ, പ്രിയങ്ക ചോപ്രയോട് കെആര്‍കെ

  കുറഞ്ഞ ജീവിതകാലം കൊണ്ട് ഇത്രയും സ്‌നേഹം ലഭിച്ച നിങ്ങള്‍ ഭാഗ്യവതിയാണ്. അദ്ദേഹത്തെ ഇനിയും നിങ്ങള്‍ കണ്ടുമുട്ടും. അതുവരെ സന്തോഷത്തോടെ ഇരിക്കൂ.. മകനിലൂടെ അവിനാഷ് തന്നെയാണ് ജനിച്ചതെന്ന് കരുതിയാല്‍ മതി. അദ്ദേഹത്തിന്റെ സ്‌നേഹവും കരുതലുമെല്ലാം ഇനി മകനിലൂടെയാവും ലഭിക്കുക.. എന്നിങ്ങനെ നിരവധി കമന്റുകളാണ് നേഹയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത്രയും ശക്തയായ സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ അപൂര്‍വ്വമായിട്ടേ ഉള്ളു. നിങ്ങളൊരു മാതൃകയാണെന്നാണ് കൂടുതല്‍ പേരും നേഹയോട് പറയുന്നത്.


  ഇപ്പോഴത്തെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന കരീന; അന്ന് മോളെന്ന് വിളിച്ച് സെയിഫ് അലി ഖാനും

  Recommended Video

  അമ്പമ്പോ മരക്കാരിന് ഓസ്കാറിലേക്ക് ..ഞെട്ടലിൽ മലയാളികൾ ! | FilmiBeat Malayalam

  നേഹയുടെ വീഡിയോ കാണാം

  English summary
  Neha Iyer's Latest Video About Her Love And How She Lost Her Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X