»   » നല്ല മലയാള സിനിമയാണെങ്കില്‍ പാര്‍വതി റെഡി

നല്ല മലയാള സിനിമയാണെങ്കില്‍ പാര്‍വതി റെഡി

Posted By:
Subscribe to Filmibeat Malayalam
Parvathy Omanakuttan
നല്ല മലയാള സിനിമയുടെ നായികയാവാന്‍ കാത്തിരിക്കുന്നത്‌ ചില്ലറക്കാരിയൊന്നുമല്ല, മുന്‍ മിസ്‌ ഇന്ത്യയായ മലയാളി സുന്ദരി പാര്‍വ്വതി ഓമനക്കുട്ടനാണ്‌. മിസ്‌ ഇന്ത്യയായി പോയതുകൊണ്ട്‌ ബോളിവുഡിലെ അഭിനയിക്കൂ എന്ന വാശിയൊന്നു ഇല്ലായെന്നാണ്‌ പാര്‍വ്വതിയുടെ കമന്റ്‌.

മലയാളത്തിലേതുപോലെ നല്ല സിനിമകള്‍ മറ്റ്‌ ഭാഷകളില്‍ പുറത്തിറങ്ങുന്നില്ലെന്നും പാര്‍വ്വതി സാക്ഷ്യപ്പെടുത്തുന്നു. അടുത്തകാലത്തിറങ്ങിയ സാള്‍ട്ട്‌ ആന്റ്‌ പെപ്പര്‍, വെള്ളരിപ്രാവിന്റെ ചങ്ങാതി, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ ഈ സുന്ദരിയ്‌ക്ക്‌ ഏറെ ഇഷ്ടപ്പെട്ടവയാണ്‌. ഇതുപോലുള്ള നല്ല സിനിമകളാണ്‌ നിങ്ങളുടെ പക്കലെങ്കില്‍ നായികയായി അഭിനയിക്കാന്‍ മിസ്‌ ഇന്ത്യ എപ്പഴേ റെഡി എന്നാണ്‌ അറിയിച്ചിരിക്കുന്നത്‌.

സിനിമയില്‍ വലിയ സംഭംവമൊന്നുമല്ലെങ്കിലും ഇപ്പോഴും മിസ്‌ ഇന്ത്യയുടെ താരപരിവേഷത്തിന്‌ മങ്ങലൊന്നുമേറ്റിട്ടില്ല. ബോളിവുഡ്‌ സുന്ദരി ദീപിക പദുക്കോണിനോളം പൊക്കവും ഹൃദ്യമായ ചിരിയുമുളള ഈ മെലിഞ്ഞ സുന്ദരി മലയാള സിനിമയുടെ ആരാധികകൂടിയാണെന്ന്‌ മനസ്സിലാക്കണം.

അന്യഭാഷചിത്രങ്ങളിലും ബോളിവുഡിലും പേരെടുക്കുന്നതില്‍ ഒട്ടും പിന്നിലല്ല മലയാളി അഭിനേത്രികള്‍. വിദ്യബാലന്‍, അസിന്‍, നയന്‍ താര, അമലാപോള്‍ ഈ പട്ടിക ഇങ്ങനെ നീളും. ഇവര്‍ക്കൊക്കെ മലയാളസനിമയോട്‌ വലിയ മതിപ്പാണ്‌. നല്ല സിനിമ കിട്ടിയാല്‍ അഭിനയിക്കാനും തയ്യാര്‍ എന്നാണ്‌ പറഞ്ഞുകേള്‍ക്കാറ്‌.

കാര്യങ്ങളിങ്ങനെയാണെങ്കിലും നല്ല ഒരു കഥ കേട്ട്‌ ഇഷ്ടപ്പെട്ടാല്‍ ഇവരെ വെച്ച്‌ സിനിമചെയ്യാനുള്ള ഫണ്ട്‌ ഒരു വലിയ പ്രശ്‌നമാണ്‌ മലയാളത്തിന്‌. ചെറിയ ബജറ്റില്‍ നല്ല കഥകള്‍ പറഞ്ഞു കൊണ്ട്‌ യൗവനം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന മലയാള സിനിമയില്‍ ഇപ്പോള്‍ താരങ്ങള്‍ വലിയ വിഷയമല്ല. നല്ല പ്രമേയവും ട്രീറ്റ്‌മെന്റും അതാണ്‌ മുഖ്യം. എന്നിരുന്നാലും പാര്‍വ്വതി ഓമനക്കുട്ടന്റെ ആഗ്രഹം നടക്കുകയും വേണം. ഒരു ചെയ്‌ഞ്ച്‌ആരാണിഷ്ടപ്പെടാത്തത്‌.

English summary
Parvathy Omanakutan is waiting for an offer from Malayalam film industry. But she insists that the story should be impressive.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam