»   » പ്രവീണ ചോദിക്കുന്നു;എന്താ ഈ ഡിവൈഎഫ്‌ഐ?

പ്രവീണ ചോദിക്കുന്നു;എന്താ ഈ ഡിവൈഎഫ്‌ഐ?

Posted By:
Subscribe to Filmibeat Malayalam
Praveen
ശ്യാമപ്രസാദിന്റെ അഗ്‌നിസാക്ഷിയിലെ തങ്കത്തിനെ ഓര്‍മ്മയില്ലേ? ശ്രീവിദ്യയുടെ കുട്ടിക്കാലം ഭദ്രമാക്കിയ പ്രവീണയെ മലയാളികള്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു. എന്നുവെച്ചാല്‍ ഇപ്പോള്‍ ഇഷ്ടമില്ല എന്നല്ലോ കെട്ടോ. ജലജയുടെ മുഖചഛായയും അഭിനയഭംഗിയും നാടന്‍ കഥാപാത്രങ്ങളുടെ ലാളിത്യവും കൊണ്ടും, സിനിമകളില്‍ നായികയായും അല്ലാതെയും പ്രവീണ തിളങ്ങി.

പിന്നീട്‌ സീരിയല്‍ രംഗത്ത്‌ സജീവമായി. വേറിട്ട സീരിയലുകളിലെ പ്രൗഢയും ബുദ്ധിമതിയുമായ നായികയായി നിറഞ്ഞു നിന്ന പ്രവീണയെ പ്രേക്ഷകര്‍ ഇന്റലക്‌ച്വല്‍ ആര്‍ട്ടിസ്‌റ്‌ വിഭാഗത്തിലാണ്‌ പരിഗണിച്ചത്‌. കുറേകാലം ഗീതു മോഹന്‍ദാസിനും ചിലപ്പോഴൊക്കെ പത്മപ്രിയയ്‌ക്കും പിന്നീട്‌ ഈ പരിവേഷം കൈവന്നു.

കടുംപിടുത്തങ്ങള്‍കൊണ്ടാണ്‌ പ്രവീണയ്‌ക്ക്‌ സിനിമ അവസരങ്ങള്‍ കുറഞ്ഞു പോയതെന്നാണ്‌ പറഞ്ഞു കേള്‍ക്കുന്നത്‌. ശരിയോ, തെറ്റോ, എന്തുമാവട്ടെ. ഒന്നിനോടും വലിയ ആക്രാന്തം കാണിക്കാതിരുന്ന പ്രവീണയ്‌ക്ക്‌ എന്തായാലും അവസരങ്ങള്‍ കുറഞ്ഞു. പുതിയ പുതിയ നായികമാര്‍ വന്ന്‌ കുറച്ചുകാലം നിറഞ്ഞു നിന്ന്‌ കടന്നു പോകുന്ന മലയാളത്തിന്റെ ലൈംലൈറ്റിലേക്ക്‌ വീണ്ടും പ്രവീണ കടന്നു വന്നു തുടങ്ങിയിരിക്കുന്നു.

കാര്യങ്ങളൊക്കെ മനസ്സിലായി എന്ന മട്ടില്‍ ബുദ്ധിമതിയായിരിക്കുന്നു പ്രവീണ എന്നു ചുരുക്കം. ഉദ്‌ഘാടനപരിപാടികള്‍ക്കു പോകുമ്പോള്‍ അമ്പലത്തിലായാലും കുറച്ചെന്തെങ്കിലും കാശായിട്ടു വാങ്ങും. ദേവിയായി ചാനലുകളില്‍ നിറഞ്ഞു നിന്നതുകൊണ്ട്‌ അമ്പലപ്രേക്ഷകരില്‍ നിന്ന്‌ പ്രവീണയ്‌ക്ക്‌ ഭയഭക്തി ബഹുമാനങ്ങള്‍ ലഭിക്കുന്നു എന്നതും സത്യമാണ്‌.

ഇങ്ങനെയൊക്കെ ബുദ്ധിപൂര്‍വ്വം പുതിയ പരിസരത്ത്‌ നിറയാന്‍ തുടങ്ങുന്ന പ്രവീണയെ പറ്റി പഴയ ചില അസൂയാലുക്കള്‍ പറയും പ്രവീണയെ കണ്ടാല്‍ ബുദ്ധിജീവി നടിയാണെന്നു പറയും എന്ന്‌. ചില കഥാപാത്രങ്ങളിലൂടെ അത്‌ സ്ഥാപിച്ചിട്ടുമുണ്ട്‌. ഡിവൈഎഫ്‌ഐയുടെ ഒരു പരിപാടിക്ക്‌ ഉദ്‌ഘാടകയായ്‌ ക്ഷണിച്ചപ്പോള്‍ പാവം പ്രവീണ നിഷ്‌കളങ്കയായ്‌ ഒരു സെറ്റില്‍ വെച്ച്‌ ചോദിച്ചുവത്രേ എന്താ ഈ ഡിവൈഎഫ്‌ ഐ എന്ന്‌?

English summary
When she was invited to inaugrate a function of DYFI acterss Praveena asked what DYFI is
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam