»   » പൃഥ്വിയും സുപ്രിയയും മുംബൈയിലേക്ക് ചേക്കേറുന്നു

പൃഥ്വിയും സുപ്രിയയും മുംബൈയിലേക്ക് ചേക്കേറുന്നു

Posted By:
Subscribe to Filmibeat Malayalam

  മലയാളമെന്ന ഇട്ടാവട്ടത്തില്‍ നിന്നും ബോളിവുഡിന്റെ ഏഴാം സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്ന് പറക്കുകയാണ് യങ് സ്റ്റാര്‍ പൃഥ്വിരാജ്. തമിഴിലും തെലുങ്കിലുമൊക്കെ ഹിറ്റുകള്‍ സൃഷ്ടിച്ച മോളിവുഡിന്റെ വെള്ളിനക്ഷത്രത്തിന്‌ ബോളിവുഡില്‍ ചുവടുവയ്ക്കാന്‍ വേണ്ടിവന്നത് വെറും പത്ത് വര്‍ഷം. വര്‍ഷങ്ങളുടെ കഠിനപരിശ്രമത്തിലൊടുവിലാണ് മമ്മൂട്ടിയും മോഹന്‍ലാലിനും ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് തിരിച്ചറിയുമ്പോഴാണ് പൃഥ്വിയുടെ കുതിപ്പിന്റെ വേഗത നമുക്ക് മനസ്സിലാവുക.

  ഒക്ടോബര്‍ 16ന് മുപ്പത് വയസ്സുപിന്നിട്ട പൃഥ്വി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്. തെന്നിന്ത്യയിലെ കമ്മിന്റ്‌മെന്റുകള്‍ പതുക്കെ കുറച്ചുകൊണ്ടുവന്ന് അടുത്തവര്‍ഷമാദ്യം ബി ടൗണില്‍ കൂടുതല്‍ സജീവമാകാനാണ് പൃഥ്വിയുടെ നീക്കമത്രേ. ഇതിന്റെ മുന്നോടിയായി മുംബൈയില്‍ നല്ലൊരു വസതിയും പൃഥ്വി തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

  ജേര്‍ണലിസ്റ്റ് കൂടിയായ ഭാര്യ സുപ്രിയയാണ് മുംബൈയില്‍ വീടന്വേഷിയ്ക്കുന്നത്. മലയാളത്തിലെ പ്രൊജക്ടുകള്‍ തീര്‍ത്താലുടന്‍ മുംബൈയിലേക്ക് ചേക്കാറാനാണ് ദമ്പതിമാരുടെ തീരുമാനമെന്നും സൂചനയുണ്ട്.

  മുംബൈയും ഇപ്പോഴെന്റെ നാടാണ്. ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാണ് തീരുമാനമെന്നും പൃഥ്വി പറയുന്നു. എന്നാല്‍ മുംബൈയില്‍ വീടും മറ്റും വാങ്ങാന്‍ തനിയ്ക്കും സുപ്രിയയ്ക്കും ധൃതിയില്ല. നല്ലൊരു അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയാല്‍ അത് വാങ്ങാന്‍ തന്നെയാണ് തീരുമാനം. ജനുവരിയില്‍ മുംബൈയിലേക്ക് മാറുമ്പോള്‍ തത്കാലത്തേക്ക് നല്ലൊരു ഫഌറ്റ് വാടകയ്‌ക്കെടുക്കാനാണ് ശ്രമം.

  മുംബൈയിലെ പുതിയ വസതിയെക്കുറിച്ച് സുപ്രിയായാവും തീരുമാനമെടുക്കുകയെന്നും നടന്‍ പറയുന്നു. മലയാളിയാണെങ്കിലും ജീവിതത്തിന്റെ നല്ലൊരു സുപ്രിയ ചെലവഴിച്ചത് മുംബൈയിലാണ്. അവളിലൂടെയാണ് ഞാന്‍ മഹാനഗരത്തിന്റെ യഥാര്‍ത്ഥ മുഖം കണ്ടത്. ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മുംബൈയുടെ മറ്റുപല മുഖങ്ങളും സുപ്രിയയാണ് കാണിച്ചുതന്നത്-പൃഥ്വി തുറന്ന് പറയുന്നു.

  ആദ്യ ചിത്രമായ അയ്യയ്ക്ക് ശേഷം യാഷ് ചോപ്ര ഫിലിംസിന്റെ ഔറംഗസീബിലേക്കാണ് പൃഥ്വി കരാറായിരിക്കുന്നത്. യാഷ് രാജ് സ്റ്റുഡിയോയില്‍ നടന്ന അയ്യയുടെ ഗാനചിത്രീകരണത്തിനിടെയാണ് ഔറംഗസീബിലേക്കുള്ള അവസരം തേടിയെത്തിയത്. ഓഡിഷനിലേക്കുള്ള ക്ഷണം സ്വീകരിച്ചു. വേഷം മികച്ചതാണെന്ന് തോന്നിയതു കൊണ്ട് അതേറ്റെടുക്കുകയും ചെയ്തു.

  അര്‍ജ്ജുന്‍ കപൂര്‍ ഡബിള്‍ റോളിലാണ് ചിത്രത്തില്‍ അഭിനയിക്കുന്ന ഔറംഗസീബില്‍ പൃഥ്വിയ്ക്ക് വളരെയധികം പ്രതീക്ഷകളുണ്ട്. ആ റോള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കില്‍ സിനിമ കമ്മിറ്റ് ചെയ്യില്ലായിരുന്നു. എവിടേക്കും പോകാനൊന്നും എനിയ്ക്ക് ധൃതിയില്ല. എനിയ്ക്ക് ഇവിടെയും തുടരണം. ജനുവരി മുതല്‍ മുംബൈയും എന്റെ മറ്റൊരു വീടാവും- പൃഥ്വി പറഞ്ഞുനിര്‍ത്തി.....

  കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പൃഥ്വി അഭിനയപ്രധാന്യമുള്ള ഒരുപിടി സിനിമകളില്‍ അഭിനയിക്കാന്‍ പൃഥ്വിയ്ക്ക് ഭാഗ്യം ലഭിച്ച നടനാണ് പൃഥ്വിരാജ്, അകലെ, തലപ്പാവ്, ഇന്ത്യന്‍ റുപ്പി എന്നിവ അവയില്‍ ചിലത് മാത്രം. എന്നാല്‍ പൃഥ്വിയ്ക്ക് ജനമനസ്സുകളില്‍ സ്ഥാനം നേടിക്കൊടുത്ത് ഒരുകൂട്ടം ജനപ്രിയ ചിത്രങ്ങളാണ്. വെള്ളിനക്ഷത്രത്തിന്റെ കരിയറിലെ വമ്പന്‍ ഹിറ്റുകളിലൂടെ...

  പൃഥ്വിയുടെ ഹിറ്റുകളിലൂടെ

  2002ല്‍ തിയറ്ററുകളിലെത്തിയ രഞ്ജിത്ത് ചിത്രത്തിലൂടെ ഏതൊരു നടനും കൊതിയ്ക്കുന്ന ഒരു തകര്‍പ്പന്‍ തുടക്കമാണ് പൃഥ്വിയ്ക്ക് ലഭിച്ചത്.

  മലയാളത്തിന്റെ വെള്ളിനക്ഷത്രം

  കൊച്ചി കേന്ദ്രമായ ഗുണ്ടാ സംഘങ്ങളുടെ കഥ പറഞ്ഞ ചിത്രം പൃഥ്വിരാജിന്റെ ആക്ഷന്‍ മുഖം പ്രേക്ഷകര്‍ക്ക് കാട്ടിത്തന്നു.

  മലയാളത്തിന്റെ വെള്ളിനക്ഷത്രം

  അടിച്ചുപൊളി പയ്യന്‍ വേഷങ്ങളും തനിയ്ക്കിണങ്ങുമെന്ന് സ്വപ്നക്കൂടിലെ കുഞ്ഞൂഞ്ഞിലൂടെ പൃഥ്വി തെളിയിച്ചു.

  മലയാളത്തിന്റെ വെള്ളിനക്ഷത്രം

  മലയാളത്തിലെ എണ്ണം പറഞ്ഞ ഹൊറര്‍ സിനിമയിലൂടെ ഹിറ്റ് സ്വന്തമാക്കാന്‍ പൃഥ്വിയ്ക്ക് കഴിഞ്ഞു,. പൃഥ്വിയും കാവ്യ മാധവനുമുള്ള കോമ്പിനേഷന്‍ സീനുകള്‍ സിനിമയുടെ ഹൈലൈറ്റായിരുന്നു

  മലയാളത്തിന്റെ വെള്ളിനക്ഷത്രം

  മോളിവുഡിലെ എക്കാലത്തെയും പണംവാരിപ്പടങ്ങളില്‍ രണ്ട് ഗെറ്റപ്പുകളിലാണ് പൃഥ്വി അഭിനയിച്ചത്. ലാല്‍ജോസ് ചിത്രം പൃഥ്വിയെ ജനപ്രിയതാരമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു

  മലയാളത്തിന്റെ വെള്ളിനക്ഷത്രം

  കരിയറിലെ നിര്‍ണായക ചിത്രം. ബാലചന്ദ്ര അഡിഗയെന്ന കഥാപാത്രത്തിലൂടെ പൃഥ്വി 2006-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും താരം സ്വന്തമാക്കി

  മലയാളത്തിന്റെ വെള്ളിനക്ഷത്രം

  2007ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന്. ക്ളാസ്മേറ്റിന് ശേഷം മലയാളത്തിലിറങ്ങിയ ക്യാമ്പസ് ഹിറ്റായി മാറിയ ഈ ചിത്രം. മൂവായിരത്തോളം പെൺപിള്ളാരുടെ ഇടയിലെത്തുന്ന ഒറ്റ ആൺ‌തരിയായ ശ്യാമെന്ന കഥാപാത്രമായി പൃഥ്വി തകര്‍ത്തു.

  മലയാളത്തിന്റെ വെള്ളിനക്ഷത്രം

  പൃഥ്വിയുടെ താരപദവി അരക്കിട്ടുറപ്പിച്ച ചിത്രം. സാഹസികത നിറഞ്ഞ ആക്ഷന്‍ സീനുകളില്‍ കയ്യടി നേടാന്‍ നടന് സാധിച്ചു. പുതിയ മുഖത്തില്‍ ഗാനമാലപിച്ചും പൃഥ്വി കഴിവു തെളിയിച്ചു

  മലയാളത്തിന്റെ വെള്ളിനക്ഷത്രം

  മമ്മൂട്ടിയ്ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പൃഥ്വി വീണ്ടുമൊരു ഹിറ്റ് സ്വന്തമാക്കി. പോക്കിരി ബ്രദേഴ്സിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരന്റെ വേഷമായിരുന്നു പൃഥ്വിരാജിന്.

  മലയാളത്തിന്റെ വെള്ളിനക്ഷത്രം

  സന്തോഷ് ശിവന്റെ ബിഗ് ബജറ്റ് ചിത്രമായ ഉറുമിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടാന്‍ പൃഥ്വിയ്ക്ക് കഴിഞ്ഞു. ചരിത്രത്തിനൊപ്പം ഫാന്റസിയും ചേരുന്ന ചിത്രത്തില്‍ ചിറയ്ക്കല്‍ കേളു നായനാര്‍ എന്ന യോദ്ധാവിന്റെ വേഷമായിരുന്നു പൃഥ്വി അവതരിപ്പിച്ചത്.

  മലയാളത്തിന്റെ വെള്ളിനക്ഷത്രം

  രഞ്ജിത്ത് ചിത്രത്തില്‍ ജെപിയെന്ന കഥാപാത്രമായി പൃഥ്വിരാജ് നിറഞ്ഞുനില്‍ക്കുന്നു. നിരൂപകപ്രശംസയ്ക്കൊപ്പം ജനപ്രിയത നേടിയെടുക്കാനും ജെപിയ്ക്ക് കഴിഞ്ഞു.

  English summary
  The actor will wrap up his assignments down South by the end of the year and move to Mumbai in January next year.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more