»   » വ്യത്യസ്‌തനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

വ്യത്യസ്‌തനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

Posted By:
Subscribe to Filmibeat Malayalam

പച്ചകുതിര, മകള്‍ക്ക്‌, കഥ പറയുമ്പോള്‍, ഡ്യൂപ്‌ളിക്കേറ്റ,്‌ ഷേക്‌സ്‌പിയര്‍ എംഎ മലയാളം, ഡബിള്‍സ്‌, ഓര്‍ഡിനറി തുടങ്ങി നിരവധി ഹിറ്റ്‌ ചിത്രങ്ങളുടെ നിര്‍മ്മാണ കാര്യദര്‍ശിയായ സഫീര്‍ സേട്ട്‌ തികച്ചും വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകളുള്ള സിനിമക്കാരനാണ്‌. സിനിമയിലേക്ക്‌ വരുന്നത്‌ ഖരാക്ഷരങ്ങള്‍ എന്ന ചിത്രം സംവിധാനം ചെയ്‌തുകൊണ്ടാണ്‌.

ആദ്യമായി നിര്‍മ്മിച്ച ചിത്രം ആത്മകഥ. നിര്‍മ്മാണത്തിലും സംവിധാനത്തിലും കലാമൂല്യമുള്ള സിനിമകള്‍ക്ക്‌ പ്രാധാന്യം നല്‌കുമ്പോള്‍ മികച്ച കാര്യദര്‍ശിയായ പ്രവര്‍ത്തിച്ചതത്രയും മുഖ്യധാരയുടെ പള്‍സ്‌ അറിഞ്ഞു നിര്‍മ്മിച്ചവയില്‍. കുര്‍ബാന്‍ ഫിലിംസ്‌ എന്ന സ്വന്തം നിര്‍മ്മാണ കമ്പനിയാണ്‌ ആത്മകഥ നിര്‍മ്മിച്ചത്‌.

സാള്‍ട്‌ ആന്റ്‌ പെപ്പര്‍, ഡബിള്‍സ്‌ എന്നീ ചിത്രങ്ങളില്‍ എക്‌സിക്യുട്ടീവ്‌ പ്രൊഡ്യൂസറായും സഫീര്‍ സേട്ട്‌ ഒപ്പമുണ്ടായിരുന്നു. നാല്‌ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലൂടെ അഭിനയവും പയറ്റിനോക്കിയ സഫീറിന്റെ അടുത്ത സംരംഭം ചാപ്‌റ്റര്‍ എന്ന സിനിമയാണ്‌. കുര്‍ബാനി ഫിലിംസ്‌ നിര്‍മ്മിക്കുന്ന ചിത്രം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്നു.

ശ്രീനിവാസനും നിവിന്‍ പോളിയുമാണ്‌ ചാപ്‌റ്ററില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്‌. പന്ത്രണ്ടു വര്‍ഷമായി മലയാള സിനിമയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സഫീര്‍ സേട്ടിന്‌ കൊടുങ്ങല്ലൂര്‍ ബഹദൂര്‍ സ്‌മാരക അവാര്‍ഡ്‌, എന്‍പി അബു സ്‌മാരക അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌.

കാര്യശേഷിയുള്ള സാങ്കേതിക പ്രവര്‍ത്തകരെ സിനിമയില്‍ സ്വതന്ത്രരാക്കുന്നതില്‍ സഫീര്‍ സേട്ട്‌ എന്നും ഉത്തരവാദിത്വമെടുക്കാറുണ്ട്‌. നവാഗതസംവിധായകരായ ഷാജി അസീസ്‌, ഷൈജു അന്തിക്കാട്‌(ഷൈജുഷാജി), സോഹന്‍ലാല്‍, ബിജുലാല്‍, രമാകാന്ത്‌ സര്‍ജ്ജു, എം മോഹനന്‍ ഇവര്‍ക്കെല്ലാം സിനിമയിലേക്കുള്ള സ്വതന്ത്രപാത തുറന്നു കൊടുത്തത്‌ സഫീര്‍ സേഠാണ്‌.

നിര്‍മ്മാതാവിന്റെ വലംകൈ ആയി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കാര്യദര്‍ശികളില്‍, സിനിമയെ പ്രസക്തമായി കൊണ്ടുനടക്കുന്നവരില്‍ പ്രമുഖനാണ്‌ സഫീര്‍ സേഠ്‌.

English summary
The production controller of the hit movies like Pachakuthira, Katha Parayumbol, Duplicate, Doubles, Safeer Set is differnt production controller
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam