»   » ഭീമയുടെ സുന്ദരി കൂടുതല്‍ മലയാളസിനിമകള്‍ കാണട്ടെ

ഭീമയുടെ സുന്ദരി കൂടുതല്‍ മലയാളസിനിമകള്‍ കാണട്ടെ

Posted By:
Subscribe to Filmibeat Malayalam
Richa Panai
ചന്ദനകളര്‍ പട്ടുപാവാടയും ജംബ്ബറുമിട്ട് അഴകാര്‍ന്ന ചിരിയുമായ് കുസൃതിയോടെ കുടുംബത്തിന്റെ കണ്‍മണിയായി നിറഞ്ഞു നില്ക്കുന്ന സുന്ദരിയെ ഭീമയുടെ പരസ്യത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ ആദ്യമായി ശ്രദ്ധിക്കുന്നത്. റിച്ച പനായി, നോര്‍ത്ത് ഇന്‍ഡ്യന്‍ ബ്യൂട്ടിക്യൂനായി തിരഞ്ഞെടുക്കപ്പെട്ട ലഖ്‌നൊകാരിയായ കൃശഗാത്രിക്ക് ഇപ്പോള്‍ പ്രിയം മലയാളസിനിമയോട്.

മോഡലിംഗ് രംഗത്ത് പ്രശസ്തയായ റിച്ചയ്ക്ക് മലയാളസിനിമ ഇനിയും വഴങ്ങിയിട്ടില്ല. മെലിഞ്ഞ ശരീരവും നല്ല ഉയരവും അഴകുള്ള കണ്ണുകളും കൂന്തലുമൊക്കെയുണ്ടെങ്കിലും മലയാളസിനിമയില്‍ തിളങ്ങാന്‍ ഇതൊന്നും മതിയാവില്ല എന്ന് റിച്ച തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. വാടാമല്ലി, സമ്മര്‍ ഇന്‍ ബാങ്കോക്ക്,സാന്‍ഡ് വിച്ച് എന്നീ മൂന്ന് സിനിമകള്‍ മലയാളത്തില്‍ റിച്ചയുടേതായി റിലീസ് ചെയ്തു കഴിഞ്ഞു.

സാന്‍ഡ് വിച്ചില്‍ കുഞ്ചാക്കോ ബോബന്റെ ജോഡിയായിരുന്നു.ഈ സിനിമകളൊന്നും റിച്ചയെ തുണച്ചില്ല. ഒരു ശരാശരി അഭിനേത്രിക്ക് മലയാളത്തില്‍ തിരിച്ചറിയാന്‍ മൂന്ന് ചിത്രങ്ങള്‍ ധാരാളം മതി. പ്രമേയവും സംവിധായകനും നായകനും എല്ലാം മോശമായിരുന്നാലും അഭിനേത്രി എന്നതിലപ്പുറം പുതിയ മുഖം എന്ന പരിഗണന പോലും ലഭിക്കുന്നില്ലെങ്കില്‍ റിച്ച പുനര്‍വിചിന്തനം നടത്തേണ്ടത് അനിവാര്യമാണ്.

റിച്ച കണ്ട ആദ്യമലയാളസിനിമ പഴശ്ശിരാജയാണത്രേ. മലയാളസിനിമയുടെ കാഴ്ചകളാണ് ഇനി റിച്ചയുടെ വഴികള്‍ നിര്‍ണ്ണയിക്കുക. പരസ്യചിത്രങ്ങളുടെ നൈമിഷികമുഹൂര്‍ത്തങ്ങള്‍ ആസ്വാദ്യകരമാക്കാന്‍ റിച്ചയ്ക്ക് കഴിയുന്നുവെങ്കില്‍ മുഴുനീള കഥാപാത്രങ്ങളേയും കഴിവുറ്റതാക്കാന്‍ സാധിക്കും. അതിന് സ്വയം ചില തയ്യാറെടുപ്പുകള്‍ ആവശ്യമാണ്.

മൂന്ന് ചിത്രങ്ങള്‍ തന്ന പരാജയമാണ് ഇതിന് പാഠമാകേണ്ടത്. മലയാളസിനിമയില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സജീവയാകാന്‍ ഒരുങ്ങുന്ന റിച്ചയുടെ മുമ്പില്‍ ഒരു പുതിയ കഥാപാത്രം വന്നു നില്‍ക്കുന്നു. പഴയ സംവിധായകന്‍ പി.ചന്ദ്രകുമാറിന്റെ നായാട്ട് എന്ന ചിത്രത്തിലെ ശ്രദ്ധേയകഥാപാത്രം.ഇത് ഒരു വഴിത്തിരിവായാല്‍ റിച്ചയ്ക്ക് സാധ്യതകളേറും.

English summary
A striking smile that can melt a thousand hearts, a flower ready to bloom best defines Richa Panai.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam