»   » സംവൃതയ്ക്ക് ഡയമണ്ടിന്റെ തിളക്കം

സംവൃതയ്ക്ക് ഡയമണ്ടിന്റെ തിളക്കം

Posted By:
Subscribe to Filmibeat Malayalam
Samvritha Sunil
ഒരു നായികയ്ക്കുവേണ്ട എടുത്തുപറയേണ്ടുന്ന സവിശേഷതകളൊന്നുമില്ലാതെ സംവൃത നായികയാവുന്ന മൂന്ന് സിനിമകളാണ് ഒരേസമയം തിയറ്ററുകളില്‍ ഓടികൊണ്ടിരിക്കുന്നത്. മല്ലുസിംഗ്, ഡയമണ്ട് നെക്‌ളെയ്‌സ്, അരികെ എന്നിവ. അടുത്തകാലത്തൊന്നും ഒരു നായികമാര്‍ക്കും ഇങ്ങനെ ഒരവസരം കൈവന്നിട്ടില്ല.

മല്ലുസിംഗ്, ഡയമണ്ട് നെക്‌ളെയ്‌സ് എന്നിവ ഹിറ്റുകളായി കഴിഞ്ഞു, അരികെ മറ്റൊരു പാറ്റേണില്‍ ശ്രദ്ധിക്കപ്പെടുന്നതുമായി. നായികാവസന്തം പുതുമോടികളോടെ മലയാളസിനിമ കൈയ്യടക്കുമ്പോള്‍ സംവൃതക്കിത് ഇരട്ടിമധുരത്തിന്റെ നാളുകള്‍.

കല്ല്യാണമുറപ്പിച്ചതോടെ ശുക്രന്‍ തെളിഞ്ഞ അവസ്ഥയിലായിരുന്നു, ഈ കണ്ണൂര്‍ക്കാരി. പിന്നിട്ട മാസങ്ങളില്‍ കിംഗ് ആന്റ്
കമ്മീഷണര്‍, സ്വപ്നസഞ്ചാരി എന്നിവയിലും സംവൃത തന്നെ നായിക. ഈ രണ്ടു ചിത്രങ്ങളും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സംവൃതയ്ക്ക് സിനിമകള്‍ കൂടിയതേയുള്ളൂ.

മുഖ്യധാരയിലെ മറ്റ് നായികമാരെ അത്ഭുതപ്പെടുത്തുന്ന വിധമായിരുന്നു സംവൃതയുടെ ജാതകം മാറിയത്.തന്റെ പരിമിതികളില്‍ നിന്നുകൊണ്ട്‌നായികതന്നെ വേണമെന്ന് ഒരുവാശിയും സംവൃത കരിയറില്‍ കൊണ്ടുനടന്നിരുന്നില്ല. അഭിനയസാദ്ധ്യതയുള്ള വേഷം ചെറുതായാലും സ്വീകരിച്ചുവന്നിരുന്നു.

ഗ്ലാമര്‍ വേഷങ്ങള്‍ തനിക്കിണങ്ങില്ലെന്ന് സംവൃതയ്ക്കുമറിയാം സിനിമക്കാര്‍ക്കുമറിയാം അതുകൊണ്ട് അവിടെയും പരിക്കുകളില്ല വിവാദങ്ങളുമില്ല. പുതിയ ചിത്രങ്ങളിലെ വേഷങ്ങളെല്ലാം വൈവിധ്യമാര്‍ന്നവയാണ് എന്നതും വലിയ മൈലേജാണ് നല്കിയത്. ശാലീനഭാവവും രൂപവും നുണക്കുഴിയും പൊന്തിയ പല്ലും സ്‌നേഹമുള്ള ചിരിയുമൊക്കെയായി സംവൃത നിറഞ്ഞുനില്ക്കുമ്പോള്‍ സിനിമയ്ക്കും ഇത് നല്ലകാലം.

ലാല്‍ജോസ് രസികനുവേണ്ടികൊണ്ടുവന്ന നായിക പക്ഷേ ആദ്യം വേഷമിട്ടത് രഞ്ജിതിന്റെചന്ദ്രോല്‍സവത്തില്‍ , ആദ്യസിനിമകള്‍ വേണ്ട വിധം ക്‌ളിക്കായില്ലെങ്കിലും സംവൃത സാവകാശം പടികയറിവന്നു.നായിക കുട്ടങ്ങളില്‍ ഒരാളായാലും അഭിനയസാദ്ധ്യതയുള്ള ഏറെ വേഷങ്ങള്‍ അണിഞ്ഞുകഴിഞ്ഞ സംവൃതയ്ക്ക് വരാനിരിക്കുന്നതും ഭാഗ്യദിനങ്ങള്‍ സിനിമയിലായാലും ജീവിതത്തിലായാലും.

English summary
Samvritha Sunil is a promising actress in the South India film industry She had acted in several films in Tamil and Malayalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam