»   » ലാല്‍ ജോസിന് തിരക്കഥ ബാലികേറാമല

ലാല്‍ ജോസിന് തിരക്കഥ ബാലികേറാമല

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/script-writing-tough-job-laljose-2-102041.html">Next »</a></li></ul>
Laljose
മലയാളത്തില്‍ പതിനാറ് സിനിമകള്‍ സംവിധാനം ചെയ്തു കഴിഞ്ഞു ലാല്‍ജോസ്. ഒരുവിധം എല്ലാ ചിത്രങ്ങളും വിജയിച്ചവ, ചിലത് സൂപ്പര്‍ ഹിറ്റുകള്‍. മിനിമം ഗ്യാരണ്ടി ഉറപ്പാക്കാവുന്ന ഈ സംവിധായകന് വരും നാളുകളും തിരക്കുകളുടേത് തന്നെ.

ഏറ്റവും പുതിയ ചിത്രമായ ഡയമണ്ട് നെക്‌ളേസിലൂടെ നിര്‍മ്മാണമേഖലയിലേക്ക് കൂടികടന്നുവന്നിരിക്കയാണ് ലാല്‍ജോസ്. തന്റെ ചിത്രങ്ങളില്‍ ലാല്‍ജോസ് ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും ഈ ന്യൂ ജനറേഷന്‍ മൂവി തന്നെ. സംവിധാനവും നിര്‍മ്മാണവും കൃത്യമായ് വഴങ്ങുമെന്ന് തെളിയിച്ച ലാല്‍ ജോസിന് തിരക്കഥ ഇന്നും ബാലികേറാമലയാണത്രേ. ...

കേരളകഫേയിലെ പുറം കാഴ്ചകള്‍ എന്ന ലഘു ചിത്രത്തിന് തിരക്കഥയെഴുതിയ അനുഭവമുണ്ടെങ്കിലും ഒരു ഫീച്ചര്‍ സിനിമയുടെ മുഴുനീള തിരക്കഥ രചന ഏറെ പീഢനഅനുഭവമാണ് ലാല്‍ജോസിനെ സംബന്ധിച്ചെടുത്തോളം. ഏറെ പ്രതിഭ ആവശ്യപ്പെടുന്ന ഒരു പ്രോസസ് തന്നെയാണ് ഒരു വിജയ സിനിമയുടെ തിരക്കഥ രചന എന്നു തറപ്പിച്ചു പറയുന്ന ലാല്‍ജോസിന്, ഒരു കഥ കേട്ടാല്‍ പെട്ടെന്ന് തന്നെ അതിന്റെ സാദ്ധ്യതയുടെ ഉള്ളറിവുകള്‍ കിട്ടുകയും ചെയ്യും.

ഇവിടെ തിരക്കുള്ള സംവിധായകരും നിര്‍മ്മാതാക്കളും സൂപ്പര്‍താരങ്ങളും നിത്യവും നിരവധികഥകള്‍ക്ക് കാതുകൊടുക്കുന്നുണ്ട്. ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിലാണ് ഈ കഥകള്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നതെങ്കിലും പലപ്പോഴും ഈ തിരഞ്ഞെടുപ്പുകളൊന്നും കൃത്യമായ് വിജയം കാണാറില്ല..

അടുത്തപേജില്‍
തിരക്കഥ 50 എണ്ണം റെഡി ലാലു ഞെട്ടി

<ul id="pagination-digg"><li class="next"><a href="/starpage/script-writing-tough-job-laljose-2-102041.html">Next »</a></li></ul>
English summary
Laljose says the people who approach me saying they have a story ready for a good film! Earlier, I used to spare time for each of them.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam