»   » വോഗിന് അഴകായി ദീപിക പദുകോണ്‍

വോഗിന് അഴകായി ദീപിക പദുകോണ്‍

Posted By:
Subscribe to Filmibeat Malayalam

പ്രമുഖ മാഗസിനുകള്‍ക്ക് മുഖചിത്രമാവുന്നതും ഫോട്ടോഷൂട്ട് പ്രസിദ്ധികരിക്കുന്നതുമെല്ലാം ബോളിവുഡിനെ സംബന്ധിച്ച് അംഗീകാരത്തിന്റെ തെളിവുകളാണ്. പലപ്പോഴും വോഗ് പോലുള്ള ഫാഷന്‍ മാഗസിനുകള്‍ ചലച്ചിത്രമേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന നടിമാരെയും നടന്മാരെയുമാണ് ഫോട്ടോഷൂട്ടില്‍ ഉള്‍പ്പെടുത്തുകയും മുഖചിത്രമാക്കുകയും ചെയ്യുന്നത്. കാലാകാലങ്ങളില്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ പലതാരങ്ങള്‍ക്കും വന്‍ മൈലേജ് നല്‍കിയിട്ടുമുണ്ട്.

ഇപ്പോള്‍ ബോളിവുഡിലെ സൂപ്പര്‍നടിയായി മാറിയിരിക്കുന്ന ദീപിക പദുകോണാണ് പുതിയ ലക്കം വോഗിന് ചന്തമായി മാറിയിരിക്കുന്നത്. ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ഫറാ ഖാന്‍ ഒരുക്കുന്ന ഷാരൂഖ് നായകനാകുന്ന പുതിയ ചിത്രത്തിനായി ഒരുങ്ങുന്ന തിരക്കിലാണ് ദീപിക. ഇതിനിടെയാണ് വോഗിനായുള്ള ഫോട്ടോഷൂട്ടില്‍ ദീപിക പങ്കെടുത്തത്.

വോഗിന് അഴകായി ദീപിക പദുകോണ്‍

വയലറ്റ് നിറത്തില്‍ സുന്ദരമായ വസ്ത്രമണിഞ്ഞ് കൗച്ചില്‍ ചാരിയിരിക്കുന്ന ദീപികയുടെ ചിത്രം തീര്‍ത്തും മനോഹരമാണ്.

വോഗിന് അഴകായി ദീപിക പദുകോണ്‍

മത്സ്യകന്യകയെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള വസ്ത്രവും മേക്കപ്പുമായിട്ടാണ് ഈ ഫോട്ടോയ്ക്ക് വേണ്ടി ദീപിക പോസ് ചെയ്തിരിക്കുന്നത്.

വോഗിന് അഴകായി ദീപിക പദുകോണ്‍

വോഗ് ഫോട്ടോഷൂട്ടിലൂടെ ദീപികയ്ക്ക് ആരാധകരുടെ എണ്ണം കൂടുമെന്നകാര്യമുറപ്പാണ്. അത്രയും മനോഹരമായ വോഗിന് വേണ്ടി ദീപിക പോസ് ചെയ്ത ഓരോ ചിത്രങ്ങളും.

വോഗിന് അഴകായി ദീപിക പദുകോണ്‍

വോഗ് മാഗസിന്റെ സെപ്റ്റംബര്‍ ലക്കത്തിലാണ് ദീപികയുടെ മുഖചിത്രവും ഫോട്ടോഷൂട്ടും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വോഗിന് അഴകായി ദീപിക പദുകോണ്‍

വയലറ്റ് വസ്ത്രവും ബ്രിട്ടീഷ് രാഞ്ജിയുടേതിന് സമാനമായ കിരീടവും ധരിച്ചാണ് ഒരു ചിത്രത്തില്‍ ദീപികയെ കാണാനാവുക. ദി ന്യൂ ക്യൂന്‍ ഓഫ് ബോളിവുഡ് എന്നാണ് ഫോട്ടോഷൂട്ടിന് പേരിട്ടിരിക്കുന്നത്.

വോഗിന് അഴകായി ദീപിക പദുകോണ്‍

ഈവോഗ് ചിത്രത്തില്‍ ദീപികയുടെ പിന്നഴക് ആരെയും ആകര്‍ഷിയ്ക്കും.

English summary
Bollywood's gorgeous actress Deepika Padukone is all set to grace the cover page of Vogue's September issue, 2013.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam