»   » സിദ്ധാര്‍ത്ഥ്‌ അഭിനയത്തിന്റെ പുതിയ തിരക്കുകളില്‍

സിദ്ധാര്‍ത്ഥ്‌ അഭിനയത്തിന്റെ പുതിയ തിരക്കുകളില്‍

Posted By:
Subscribe to Filmibeat Malayalam
Siddharth
അഭിനയത്തിലൂടെ സിനിമയിലേക്ക്‌ കടന്നു വന്ന സിദ്ധാര്‍ത്ഥിന്‌ മോഹം സംവിധായകന്റെ വേഷത്തോടായിരുന്നു. മലയാളത്തിലെ അതുല്യ പ്രതിഭാശാലിയായ ഭരതന്റെ മകനായിട്ടും സിദ്ധാര്‍ത്ഥിന്‌ സംവിധായകനാവാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നു. പക്ഷേ മികച്ച തുടക്കം നല്‌കി കൊണ്ട്‌ ഭരതന്‍ ചിത്രമായ നിദ്രയെ പുനരാവിഷ്‌കരിച്ചു ക്രിയേറ്ററാണെന്ന്‌ തെളിയിക്കാന്‍ സിദ്ധാര്‍ത്ഥിന്‌ കഴിഞ്ഞു.

അഭിനയത്തിന്റെ വഴികള്‍ പിന്നിട്ട്‌ പ്രിയദര്‍ശനു കീഴില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച സിദ്ധാര്‍ത്ഥ്‌ തന്റെ പ്രഥമസിനിമയിലൂടെ വിലാസമുറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഉടനെ ഒരു രണ്ടാമത്തെ ചിത്രം എന്ന ചിന്തയിലേക്കില്ല എന്ന നിലപാടിലാണ്‌ സിദ്ധാര്‍ത്ഥ്‌.

നിദ്രയിലെ നായകവേഷവും ഭദ്രമാക്കിയ സിദ്ധാര്‍ത്ഥിന്‌ ഇപ്പോള്‍ അഭിനയത്തിന്റെ നാളുകളാണ്‌. രഞ്‌ജിത്തിന്റെ സ്‌പിരിറ്റിലെ നിഷേധിയായ കവിയും എഴുത്തുകാരനുമായ സമീര്‍ എന്ന കഥാപാത്രത്തെ ഭംഗിയാക്കാന്‍ സാധിച്ചു. സിദ്ധാര്‍ത്ഥിന്റെ ആ കഥാപാത്രത്തിന്‌ സ്വന്തം പിതാവായ ഭരതന്റെ മരണം പോലുള്ള ഒരു മരണമാണ്‌ സിനിമ സമ്മാനിച്ചത്‌.

സമൂഹത്തിന്റെ ഒഴുക്കിനെതിരെ പോരാടാനാവാതെ മദ്യത്തെ കൂട്ടുപിടിച്ച്‌ ഒറ്റപ്പെട്ടുപോയ നിരവധി പ്രതിഭകളില്‍ ഒരാള്‍. അയാള്‍ രക്തം ഛര്‍ദിച്ച്‌ മരിക്കുന്നിടത്താണ്‌ സ്‌പിരിറ്റില്‍ ചില ട്വിസ്‌റുകള്‍ അരങ്ങേറുന്നത്‌. ടെന്‍ഷന്‍കുറഞ്ഞ അഭിനയത്തിന്റെ മേഖലയില്‍ വരും നാളുകളില്‍ സിദ്ധാര്‍ത്ഥ്‌ സജീവമാകും.

ബ്ലാക്ക്‌ കോഫിയാണ്‌ സിദ്ധാര്‍ത്ഥ്‌ നായകനാകുന്ന പുതിയ ചിത്രം. ബോളിവുഡില്‍ ശ്രദ്ധേയമായ അലര്‍ട്ട്‌ 24 എന്ന ചിത്രത്തിന്റെ സംവിധായകനായ സോജന്‍ ജോസഫ്‌ സംവിധാനം ചെയ്യുന്ന ബ്ലാക്ക്‌ കോഫിയില്‍ ബോളിവുഡ്‌ മുന്‍നായിക രവീണ ടണ്ടനും മധുരിമ ബാനര്‍ജിയുമാണ്‌ നായികമാര്‍.

ബോളിവുഡ്‌ നടനായ മലയാളി ഉണ്ണികൃഷ്‌ണന്‍, ബൈജു എഴുപുന്ന, ടിനിടോം, അനൂപ്‌ ചന്ദ്രന്‍, ഷാനി എന്നിവരാണ്‌ മറ്റ്‌ പ്രധാന വേഷങ്ങളില്‍. കമ്മു വടക്കന്‍ ഫിലിംസിന്റെ ബാനറില്‍ നിഷാദ്‌ കമ്മു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രാജേഷ്‌ കെ നാരായണന്റേതാണ്‌. ഗാനരചനയും സംഗീതവും നിര്‍വ്വഹിക്കുന്നത്‌ നിധിന്‍ ഈശ്വര്‍. അഭിനയത്തിന്റെ ഇടവേളകളാവും ഇനി സംവിധാനത്തിലേക്ക്‌ സിദ്ധാര്‍ത്ഥിനെ നയിക്കുക.

English summary
Though Siddharth has started his cinema career as an actor his passion is in direction. But after his first movie Nidra he again becomes active in acting

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam