»   » ശ്രീജയ തിരിച്ചെത്തുന്നു മിനിസ്‌ക്രീനിലൂടെ

ശ്രീജയ തിരിച്ചെത്തുന്നു മിനിസ്‌ക്രീനിലൂടെ

Posted By:
Subscribe to Filmibeat Malayalam
Sreejaya
അനിയത്തി കഥാപാത്രമായി മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ശ്രീജയ പത്തു വര്‍ഷങ്ങള്‍ക്കുശേഷം നായികയായി അഭിനയത്തിലേക്ക്‌ തിരിച്ചുവരികയാണ്‌. സിനിമയിലേക്കല്ല സീരിയലിലേക്കാണെന്ന്‌ മാത്രം. വിടര്‍ന്നകണ്ണുകളോടെ പ്രസന്ന ഭാവത്തോടെ കുറെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട ശ്രീയ്‌ക്ക്‌ പ്രേക്ഷകര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന വേഷങ്ങള്‍ തന്നെയാണ്‌ മിക്കവാറും ലഭിച്ചത്‌.

ലോഹിതദാസ്‌, സിബി മലയില്‍ ടീമിന്റെ കമലദളമാണ്‌ ആദ്യസിനിമ. അന്ന്‌ കലാമണ്‌ഠലത്തില്‍ നൃത്തവിദ്യാര്‍ത്ഥിയായിരുന്നു ഈ കോഴിക്കോട്ടുകാരി. ഏറ്റവും ഒടുവില്‍ അഭിനയിച്ചതും ലോഹിതദാസിന്റെ സത്യന്‍ അന്തിക്കാട്‌ ചിത്രമായ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ ജയറാമിന്റെ അനിയത്തിവേഷം. മമ്മൂട്ടിയുടെ പൊന്തന്‍മാടയില്‍ വളരെ പ്രാധാന്യമുള്ളതും ശ്രദ്ധേയമായതുമായ വേഷമാണ്‌ ശ്രീജയക്ക്‌ ലഭിച്ചത്‌.

വിവാഹത്തോടെ അഭിനയം നിര്‍ത്തി കുടുംബ ജീവിതത്തിന്റെ തിരക്കുകളില്‍ മുഴുകിയ ശ്രീ പക്ഷേ നൃത്തം കൈവിട്ടില്ല. ബാഗ്‌ളൂരില്‍ നൃത്തവിദ്യാലയം നടത്തുന്ന ശ്രീയ്‌ക്ക്‌ ഒട്ടേറെ ശിഷ്യകളുണ്ടിപ്പോള്‍. മഴവില്‍ മനോരമയിലെ ആയിരത്തിലൊരുവള്‍ എന്ന ഏറ്റവും പുതിയ സീരിയലിലെ നായിക വൃന്ദയുടെ വേഷത്തില്‍ ഇനി ശ്രീജയ കുടുംബിനികളുടെ സ്വന്തക്കാരിയായി മാറാന്‍ പോവുകയാണ്‌.

ബോള്‍ഡായ സ്‌ത്രീ കഥാപാത്രമായി മിനി സ്‌ക്രീനിലൂടെ തിരിച്ചെത്തുമ്പോള്‍ സിനിമയില്‍ ലഭിക്കാതെ പോയ നായികവേഷം സീരിയലിലൂടെ ലഭിച്ചതിന്റെ സന്തോഷത്തിലാണ്‌ ശ്രീജയ. സിനിമയുടെ പാശ്ചാത്തലമുള്ള അഭിനേതാക്കള്‍ക്ക്‌ മിനി സ്‌ക്രീന്‍ എന്നും മികച്ച അവസരങ്ങള്‍ നല്‍കി പോന്നിട്ടുണ്ട്‌.

അഭിനയവും ആങ്കറിങ്ങും റിയാലിറ്റി ഷോയിലൂടെയും പല പഴയ മുന്‍നിര താരങ്ങളും ഇന്ന്‌ മിനി സ്‌ക്രീനിന്റെ തണലില്‍ സന്തുഷ്ടരാണ്‌. ശ്രീജയ സിനിമയിലായിരിക്കെ പ്രമുഖ സംവിധായകര്‍ക്കും തിരക്കഥാകൃത്തുകള്‍ക്കും അഭിനേതാക്കള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചതിനാല്‍ മിക്ക വേഷങ്ങളും ശ്രദ്ധേയമായിരുന്നു. എങ്കിലും ശ്രീ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്‌ കന്മദത്തിലെ സുമ എന്ന കഥാപാത്രത്തെയാണ്‌.

മോഹന്‍ ലാലും മഞ്‌ജുവാര്യരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ലോഹിതദാസിന്റെ ചിത്രത്തില്‍ മഞ്‌ജുവാര്യരുടെ സഹോദരി വേഷമായിരുന്നു ശ്രീയ്‌ക്ക്‌. ജോഷി ചിത്രമായ ലേലത്തിലെ സുരേഷ്‌ ഗോപിയുടെ അനിയത്തിയും ശ്രീയെ തൃപ്‌തിപ്പെടുത്തുന്നു.

തിരിച്ചുവരവില്‍ ശ്രീജയ സിനിമയും ആഗ്രഹിക്കുന്നുണ്ട്‌. അഭിനയ സാദ്ധ്യതയുള്ള വേഷങ്ങള്‍. ഇഷ്ടം പോലെ അനിയത്തി വേഷങ്ങള്‍ ചെയ്‌തതിനാല്‍ വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു ഒപ്പം നൃത്തവും സീരിയലിലെ നായികാപദവിയും കൊണ്ടുനടക്കണം എന്ന ആഗ്രഹത്തിലുമാണ്‌ താരം.

English summary
Actress Sreejaya makes a come back to the life of an actress. She has done a number of noticiable characters in variuos cinemas. But her reentry is as the leading character of a tele serial.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam