»   » തരുണിനക്ഷത്രം ഇനി മാനത്തുദിയ്ക്കും

തരുണിനക്ഷത്രം ഇനി മാനത്തുദിയ്ക്കും

Posted By:
Subscribe to Filmibeat Malayalam
Taruni Sachdev
വിനയന്റെ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെ മലയാളി പരിചയപ്പെട്ട തരുണി സച്ച്‌ദേവ് എന്ന കുഞ്ഞുതാരം പൊലിഞ്ഞു. നേപ്പാളില്‍ വിമാനപകടത്തില്‍ മരണപ്പെട്ട അവള്‍ക്കിനിമാനത്തുദിച്ച് ഭൂമിയെകാണാം. രണ്ട് സിനിമകളിലെ അവള്‍ മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടുള്ളൂ. രണ്ടിലും ഏകദേശം സമാനമായ വേഷം, അസാധാരണമായത് സാദ്ധ്യമാക്കിയ കഥാപാത്രങ്ങള്‍.

വെള്ളിനക്ഷത്രവും സത്യവും രണ്ടും വിനയന്‍ ചിത്രങ്ങള്‍. ബേബിശാലിനിയ്ക്ക്‌ശേഷം മലയാളസിനിമകണ്ട ഏറ്റവും ടാലന്റായ ബേബി ആര്‍ട്ടിസ്‌റായിരുന്നു ഈ മുംബൈക്കാരി കൊച്ചുസുന്ദരി. പരസ്യചിത്രങ്ങളില്‍ നിന്നാണ് വിനയന്‍ തരുണിയെ കണ്ടെടുത്തത്.

പ്രായത്തില്‍ കവിഞ്ഞ സാമര്‍ത്ഥ്യം പ്രകടിപ്പിച്ച തരുണി യുടെ അഭിനയം അദ്ഭുതപ്പെടുത്തുന്നവിധമായിരുന്നുവെന്ന് വിനയന്‍ ഓര്‍മ്മിക്കുന്ന തോടൊപ്പം വെള്ളിനക്ഷത്രം അതു സാക്ഷ്യപ്പെടുത്തുന്നു. 50ല്‍ പരം പരസ്യചിത്രങ്ങളില്‍ നിറഞ്ഞു നിന്ന കൊച്ചുമിടുക്കി അമിതാബച്ചനൊപ്പം പാ യില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

നമ്മുടെ നിത്യോപയോഗസാധനങ്ങളുടെ പരസ്യവിപണിയില്‍ നിറഞ്ഞുനില്‍ക്കുന്ന തരുണിയുടെചിരി പ്രേക്ഷകര്‍ക്കുള്ളില്‍ തെളിഞ്ഞു നില്‍പ്പുണ്ട്. ചെറുപ്രായത്തില്‍ ഇത്രയധികം ശ്രദ്ധിക്കപ്പെട്ട തരുണി അഭിനയലോകത്തിന് ഒരു വാഗ്ദാനമായിരുന്നു. ഒരു മിന്നായംപോലെ മിന്നിത്തിളങ്ങി മറഞ്ഞുപോയ ആ നക്ഷത്രശോഭ ഇനി ഓര്‍മ്മയാവുകയാണ്.

അമാനുഷികകഥാപാത്രങ്ങളായി മാത്രം മലയാളസിനിമയില്‍ വന്നു മറഞ്ഞ തരുണി ശരിക്കും അസാധാരണമായ ഒരു പ്രതിഭയായിരുന്നു എന്നു തന്നെയാണ് ഈ അകാലവേര്‍പാട് സൂചിപ്പിക്കുന്നത്. നക്ഷത്രങ്ങളുടെ കൂട്ടില്‍ ഇനി അവള്‍ക്ക് സ്വസ്ഥി...ഓര്‍മ്മിക്കാന്‍ കുറെ പുഞ്ചിരികള്‍ സമ്മാനിച്ച തരുണി സച്ച്‌ദേവിന് വിട..

English summary
Taruni Sachdev was a child artist known for her work in several television advertisements and films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam