»   » ട്രിവാന്‍ഡ്രം ലോഡ്‌ജിലെ അഭിസാരിക

ട്രിവാന്‍ഡ്രം ലോഡ്‌ജിലെ അഭിസാരിക

Posted By:
Subscribe to Filmibeat Malayalam
Thasni Khan
തസ്‌നി ഖാന്‍ സിനിമയ്‌ക്കും സീരിയലിനും കോമഡി ഷോയ്‌ക്കും എല്ലാം പാകമായ ഒരു അഭിനേത്രിയാണ്‌. വര്‍ഷങ്ങളായി സിനിമയിലുണ്ടങ്കിലും തസ്‌നി ഖാന്‍ സിനിമയേയും സിനിമ തിരിച്ചും അത്രയ്‌ക്കങ്ങോട്ട്‌ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ സീരിയലുകാര്‍ക്കും കോമഡി ഷോകളിലുമൊക്കെ തസ്‌നി ഖാന്‌ നല്ല പരിഗണനയുമുണ്ട്‌.

കുഞ്ഞളിയന്‍ എന്ന ചിത്രത്തിനുശേഷം ഒരു ചെറിയ കുതിപ്പിനുള്ള തയ്യാറെടുപ്പിലാണ്‌ തസ്‌നി. ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ കിട്ടിയ സിനിമകള്‍ ഒന്നോ രണ്ടോ അടുപ്പിച്ച്‌ ഹിറ്റായാല്‍ രക്ഷപ്പെടാവുന്നത്ര സാധ്യതയുള്ള നടിയായിട്ടും തസ്‌നിക്ക്‌ അധികം അവസരങ്ങള്‍ സിനിമ നല്‍കിയില്ല. കിട്ടിയ അവസരങ്ങളില്‍ തസ്‌നി നല്ല പ്രകടനം പുറത്തെടുക്കുകയും ചെയ്യാറുണ്ട്‌.

കുഞ്ഞളിയനിലൂടെ നല്ല വേഷങ്ങള്‍ കിട്ടിതുടങ്ങിയതായാണ്‌ തസ്‌നിയുടെ പിന്നീടുള്ള കഥാപാത്രങ്ങള്‍ പറയുന്നത്‌. കനക എന്ന തെരുവ്‌ അഭിസാരികയുടെ മുഴുനീള വേഷമാണ്‌ വികെപിയുടെ ട്രിവാന്‍ഡ്രം ലോഡ്‌ജില്‍ തെസ്‌നി വിജയിപ്പിച്ചിരിക്കുന്നത്‌. ഇരയെ തിരഞ്ഞെടുക്കുന്ന ബസ്‌സ്റ്റാന്റിലും ബോട്ടുജെട്ടിയിലുമൊക്കെ കറങ്ങി നടന്ന്‌ ആളെ പിടിക്കുന്ന പക്കാ വില്‌പനക്കാരി.

വികെപിയുടെ മുന്‍ചിത്രമായ ബ്യൂട്ടിഫുളിലും മോശമല്ലാത്തവിധം തസ്‌നി പ്രകടനം പുറത്തെടുത്തു. ഡയമണ്ട്‌ നെക്ലസിലെ ഹെഡ്‌ നഴ്‌സ്‌ ശാന്ത എന്ന കുശുമ്പ്‌ കഥാപാത്രവും തസ്‌നിക്ക്‌ മൈലേജ്‌ നല്‌കുന്നതാണ്‌. പുതിയ ചിത്രങ്ങളായ ദിലീപിന്റെ മി.മരുമകന്‍, മമ്മൂട്ടി ചിത്രമായ താപ്പാന, ബ്രേക്കിംഗ്‌ ന്യൂസ്‌ എന്നിവയിലെ വേഷങ്ങളും തസ്‌നിയെ കൂടുതല്‍ ആത്മവിശ്വാസത്തോടെ തിരക്കുകളിലേക്ക്‌ നയിക്കുന്നതാണ്‌.

ഗോഡ്‌ ഫാദര്‍മാരില്ലാതെ പിന്നോക്കം പെട്ടുപോകുന്ന എത്രയോ കഴിവുള്ള താരങ്ങളുണ്ട്‌ നമുക്ക്‌ ചുറ്റും. തസ്‌നിയും ഇക്കൂട്ടത്തില്‍പെടും പുതിയചിത്രങ്ങളും കഥാപാത്രങ്ങളും തസ്‌നിക്ക്‌ ബ്രേക്ക്‌ ആവുമെന്ന്‌ തന്നെ പ്രതീക്ഷിക്കാം.

English summary
Thassni Khan is aan actress who is suitable to TV shows, serials and cinema at the same time.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam