»   » എംജിആര്‍ വീണ്ടും വെള്ളിത്തിരയിലേക്ക്!!! ഇക്കുറി മോഹന്‍ലാല്‍ അല്ല, എംജിആര്‍ ബാഹുബലി താരം!!!

എംജിആര്‍ വീണ്ടും വെള്ളിത്തിരയിലേക്ക്!!! ഇക്കുറി മോഹന്‍ലാല്‍ അല്ല, എംജിആര്‍ ബാഹുബലി താരം!!!

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയും തമിഴ് സൂപ്പര്‍സ്റ്റാറുമായിരുന്ന എംജിആര്‍ എന്ന എംജി രാമചന്ദ്രന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ആദ്യമായിട്ടല്ല എംജിആറിന്റെ ജീവിതം വെള്ളിത്തിരിയിലെത്തുന്നത്. ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തിന്റെ പ്രമേയം എംജിആര്‍ കരുണാനിധി സൗഹൃദവും രാഷ്ട്രീയവുമായിരുന്നു. എന്നാല്‍ എംജിആറിന്റെ ജീവിതത്തെ മുഴവനായി വെള്ളിത്തിരയിലേക്ക് എത്തിക്കുകയാണ് എ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ. തമിഴ്‌നാട്ടിലെ വിഖ്യാത രാഷ്ട്രീയ നേതാവ് കെ കാമരാജിന്റെ ജീവിതം സിനിമയാക്കിയതും എ ബാലകൃഷ്ണനായിരുന്നു. 

MGR

മണിരത്‌നം ചിത്രത്തില്‍ എംജിആറായി തകര്‍ത്തഭിനയിച്ചത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എ ബാലകൃഷ്ണന്‍ ചിത്രത്തില്‍ എംജിആര്‍കുന്നത് ബാഹുബലിയിലെ കട്ടപ്പ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സത്യരാജാണ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയ എ ബാലകൃഷ്ണന്‍ സത്യരാജിനെ സന്ദര്‍ശിക്കാനിരിക്കുകയാണ്. കെ കാമരാജിന്റെ ജീവിത കഥ പറഞ്ഞ ചിത്രം സത്യരാജ് കാണുകയും ചിത്രത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇത് എംജിആറിന്റെ കഥ പറയുന്ന ചിത്രവുമായി സത്യരാജിനെ സന്ദര്‍ശിക്കാന്‍ എ ബാലകൃഷ്ണന് പ്രചോദനമാകുന്നു. 

Sathyaraj

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ഇരുവറിലെ ആനന്ദന്‍. എംജിആറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ ഈ കഥാപാത്രത്തെ എംജിആറിന്റെ ഒരു മിമിക്രി അനുകരണമാക്കാതെ തന്റേതായ ഒരു അനുപമ ഭാവം കൊണ്ടുവരികയായിരുന്നു. മോഹന്‍ലാലിന് പകര്‍ന്നാടി പ്രേക്ഷക മനസില്‍ പതിഞ്ഞ് പോയ ഒരു കഥാപാത്രമായി സത്യരാജ് എത്തുമ്പോള്‍ അദ്ദേഹത്തിന്റേതായ എന്ത് പുതുമയാണ് ആ കഥാപാത്രത്തിന് നല്‍കുന്നതെന്നാണ്  പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

English summary
Filmmaker A Balakrishnan is making a biopic on MGR. The script works have already been completed and the director is planning to approach Sathyaraj to reprise the role of MGR in the film. Balakrishnan has previously directed the biopic on legendary Tamil politician K Kamaraj.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam