For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കരീന ചെയ്ത 10 തെറ്റുകള്‍

  By Lakshmi
  |

  ബോളിവുഡിന്റെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് കരീന കപൂര്‍. അടുത്തകാലം വരെ കൈനിറയെ അവസരങ്ങളുമായി തിളങ്ങിനിന്ന കരീനയുടെ താരപ്പൊലിമ ഇടയ്‌ക്കൊന്നു മങ്ങിയോ. മങ്ങിയെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സെയ്ഫ് അലി ഖാനുമായുള്ള വിവാഹം കഴിഞ്ഞതോടെ കരീനയുടെ മാര്‍ക്കറ്റ് ഇടിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല വിവാഹശേഷം ചുംബനരംഗത്തിലും കിടപ്പറ രംഗത്തിലും അഭിനയിക്കില്ലെന്നതുള്‍പ്പെടെ ഒട്ടേറെ ചട്ടങ്ങള്‍ കരീന സ്വയം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

  എന്നാല്‍ ഇതിനെല്ലാം തയ്യാറായി പുതിയ ചുണക്കുട്ടികള്‍ ഉള്ളപ്പോള്‍പ്പിന്നെ കരീനയെത്തേടി എന്തിന് പോകണമെന്ന ചിന്തയാണത്രേ ഇപ്പോള്‍ ബോളിവുഡിലെ സിനിമാസംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമുള്ളത്. എന്തായാലും ഒരുകാലത്ത് തിളങ്ങിനിന്ന് ഇപ്പോള്‍ മങ്ങിയിരിക്കുന്ന കരീനയുടെ കരിയറിന്റെ തിളക്കം നഷ്ടപ്പെടാനുള്ള ചില കാരണങ്ങള്‍ ഇതാ...


  കരീന ചെയ്ത 10 തെറ്റുകള്‍

  ഏതൊരു താരവും ശ്രദ്ധിക്കേണ്ടകാര്യമാണ് തനിയ്ക്കുലഭിയ്ക്കുന്ന അവസരങ്ങളെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുക എന്നത്. കരീന ഇക്കാര്യത്തില്‍ പലവട്ടം തെറ്റുചെയ്തു. തന്നെത്തേടിയെത്തിയ പല നല്ല ചിത്രങ്ങളും കരീന കണ്ണുമടച്ച് ഉപേക്ഷിച്ചുകളഞ്ഞു. രാം ലീല, ക്യൂന്‍, ബ്ലാക്ക്, കല്‍ ഹോ ന ഹോ, ഫാഷന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം കരീന വേണ്ടെന്നുവച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍പ്പെടുന്ന ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിലൂടെ മറ്റു നായികമാര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ക്ക് കണക്കില്ല.

  കരീന ചെയ്ത 10 തെറ്റുകള്‍

  പല സംവിധായകരുടെയും ചിത്രങ്ങള്‍ കരീന വേണ്ടെന്നുവച്ചിട്ടുണ്ടെങ്കില്‍ ഈ ലിസ്റ്റിലെ ടോപ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണ്. ബോളിവുഡില്‍ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ബന്‍സാലിയുടെ രാം ലീല, ഏറ്റവും പുതിയ പ്രൊജക്ടായ ബജിറാവൂ മസ്താനി എന്നീ ചിത്രങ്ങള്‍ കരീന വേണ്ടെന്നുവച്ചവയാണ്. സഞ്ജയ്ക്ക് എങ്ങനെ ഒരു നല്ല ചിത്രം ചെയ്യണമെന്നകാര്യം അറിയില്ലെന്നുവരെ കരീന ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞുകളഞ്ഞിരുന്നു.

  കരീന ചെയ്ത 10 തെറ്റുകള്‍


  ഏത് രംഗത്തുള്ളവര്‍ക്കും നന്നല്ലാത്ത സ്വഭാവമാണ് തന്നോടൊപ്പം ഒരേരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ മോശമായി ചിത്രീകരിക്കുകയെന്നത്. ഈ സ്വഭാവം കാരണം കരീന ബോളിവുഡില്‍ ഒട്ടേറെ ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു കമന്റിന്റെ പേരിലാണ് പ്രിയങ്ക ചോപ്ര കരീനയുടെ ശത്രുവായി മാറിയത്.

  കരീന ചെയ്ത 10 തെറ്റുകള്‍

  ചിലപ്പോഴെങ്കിലും സിനിമ പോലുള്ള മേഖലകളില്‍ ഇത്തരം തീരുമാനങ്ങള്‍ പാരമായി മാറും. എല്ലാത്തിനെയും സ്‌പോട്ടീവ് സ്പിരിറ്റില്‍ എടുക്കാനുള്ള കഴിവാണ് സിനിമാരംഗത്തുള്ളവര്‍ക്കും വേണ്ടത്. പല നായികനടിമാരും ഒരുകാലത്ത് പ്രണയിച്ചിരുന്ന നായന്കമാര്‍ക്കൊപ്പം ഒരുമടിയുമില്ലാതെ അഭിനയിക്കുന്നുണ്ട്. എന്നാല്‍ കരീന ഇക്കാര്യത്തില്‍ കര്‍ക്കശക്കാരിയാണ്. ഷാഹിദ് കപൂറിനെപ്പോലുള്ളവരുടെ കൂടെ അഭിനയിക്കാന്‍ താരം തയ്യാറല്ല.

  കരീന ചെയ്ത 10 തെറ്റുകള്‍

  ഇന്ത്യയില്‍ സൈസ് സീറോ എന്ന പ്രയോഗത്തെ പ്രചാരത്തിലെത്തിച്ചതും ജനപ്രിയമാക്കിയും കരീന കപൂറാണ്. തീരേ മെലിഞ്ഞ് പല മാഗസിനുകളുടെയും കവര്‍ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുകയെന്നത് ഒരുകാലത്ത് കരീനയുടെ പ്രധാന ഹോബിയായിരുന്നു. എന്നാല്‍ പിന്നീട് ഈ സൈസ് സീറോ മെയ്ന്‍ടെയിന്‍ ചെയ്യാന്‍ കരീനയ്ക്ക് കഴിഞ്ഞില്ല. അതോടെ വിമര്‍ശകരും ശക്തമായി രംഗത്തെത്തി. കരീനയുടെ ഏത് ഭാഗമാണ് തടിയ്ക്കുന്നത് എന്ന് നോക്കി വിമര്‍ശകര്‍ തയ്യാറായി നിന്നു.

  കരീന ചെയ്ത 10 തെറ്റുകള്‍

  ഒരുകാലത്ത് ബോളിവുഡില്‍ ഏറെ തിളങ്ങിനിന്ന പ്രണയജോഡികളായിരുന്നു കരീനയും ഷാഹിദും. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ കരീന ഷാഹിദുമായി വേര്‍പിരിയുകയും സെയ്ഫ് അലി ഖാനുമായി ഡേറ്റിങ് തുടങ്ങുകയും ചെയ്തു. ഇതോടെ തകര്‍ന്നുപോയ ഷാഹിദിനോടുള്ള ആരാധകരുടെ സിംപതി കരീനയോടുള്ള വിരോധമായി വളര്‍ന്നു. ഷാഹിദിന്റെ ഹൃദയം തകര്‍ത്ത വില്ലത്തി ഇമേജായിരുന്നു കുറേക്കാലം കരീനയ്ക്കുണ്ടായിരുന്നത്.

  കരീന ചെയ്ത 10 തെറ്റുകള്‍

  മറ്റു നടിമാരുമായി മാത്രമല്ല ജോണ്‍ എബ്രഹാമിനെപ്പോലുള്ള നടന്മാരുമായും കരീന വഴക്കുണ്ടാക്കിയിട്ടുണ്ട്. ഇതും കരീനയുടെ ജനപ്രീതി കുറച്ച ഘടകമാണ്. അജ്‌നബീയെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ജോണും കരീനയും തമ്മിലുള്ള പ്രശ്‌നം തുടങ്ഹിയത്. അന്ന് ജോണും ബിപാഷയും പ്രണയത്തിലായിരുന്നു കരീന ബിപാഷയെക്കുറിച്ച് മോശമായി പറയുന്നത് സഹിക്കവയ്യാതെ ജോണ്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ഒരിക്കല്‍ ഇതിന് പ്രതികാരമായി കോഫീ വിത് കരണ്‍ എന്ന പരിരപാടിയില്‍ ഭാവങ്ങള്‍ വരാത്ത നടന്‍ എന്ന് പറഞ്ഞ് കരീന ജോണിനെ കളിയാക്കിയിരുന്നു. ഈ വഴക്ക് കാരണം ജോണും കരീനയും ഇപ്പോഴും നല്ല ബന്ധത്തിലല്ല.

  കരീന ചെയ്ത 10 തെറ്റുകള്‍

  കഥാപാത്രങ്ങളുടെ ഇമേജില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതിരിക്കുകയെന്നത് ഏതൊരു നടന്റെയും നടിയുടെയും ശാപമാണ്. കരീനയ്ക്കുമുണ്ടായിട്ടുണ്ട് ഈ പ്രശ്‌നം. കരണ്‍ ജോഹറിന്റെ കഭി ഖുശി കഭി ഖം എന്ന ചിത്രം ഏറെ പ്രശസ്തമാണ്. ഈ ചിത്രത്തിലെ കഥാപാത്രം ഏറെനാള്‍ കരീനയ്ക്ക് പുറകേയുണ്ടായിരുന്നു. ഇന്റര്‍വ്യൂകളിലും മറ്റും കരീന കാഴ്ചവെയ്ക്കാറുള്ള അക്ഷമയും മോശം പ്രകടനവും അവരുടെ ജനപ്രീതി കുറച്ച മറ്റ് ഘടകങ്ങളാണ്.

  കരീന ചെയ്ത 10 തെറ്റുകള്‍

  ഇത്തരം കടുംപിടുത്തങ്ങള്‍ ഒരു നടനും നടിയ്ക്കും ചേര്‍ന്നതല്ല. മികച്ച കഥാപാത്രങ്ങളും ചിത്രങ്ങളും ലഭിയ്ക്കണമെങ്കില്‍ താരങ്ങള്‍ കഠിനാധ്വാനവും വിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. മുന്‍കാലങ്ങളില്‍ ചുംബനങ്ങളും കിടപ്പറ രംഗങ്ങളും ചെയ്തിട്ടുള്ള കരീന വിവാഹശേഷം ഇവയൊന്നും ചെയ്യില്ലെന്നുള്ള നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ ഇത് കരീനയ്ക്ക് ഒട്ടും ഗുണം ചെയ്തിട്ടില്ല. മാത്രമല്ല പല വേഷങ്ങളും നഷ്ടപ്പെടുകയും ചെയ്തു.

  കരീന ചെയ്ത 10 തെറ്റുകള്‍

  ബോളിവുഡിലെ പല പുത്തന്‍ നായകന്മാര്‍ക്കും കരീന യോജിച്ച നായികയല്ലെന്നൊരു സംസാരം പൊതുവേയുണ്ട്. ഇമ്രാന്‍ ഖാനെ പോലുള്ള നായന്കമാര്‍ക്കൊപ്പം കരീന അഭിനയിക്കുമ്പോള്‍ വല്ലാത്ത പ്രായവ്യത്യാസം തോന്നുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

  English summary
  Even though she may not admit it, we think Kareena Kapoor's biggest mistake in her career so far has been rejecting good scripts

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more