»   » സനൂഷക്ക് തമിഴില്‍ നിന്നും വമ്പന്‍ ഓഫര്‍

സനൂഷക്ക് തമിഴില്‍ നിന്നും വമ്പന്‍ ഓഫര്‍

Posted By:
Subscribe to Filmibeat Malayalam
Sanusha
മിസ്റ്റര്‍ മരുമകനിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറാനൊരുങ്ങുന്ന സനൂഷയ്ക്ക് കോളിവുഡില്‍ നിന്നും വമ്പന്‍ ഓഫര്‍. തമിഴകത്തെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ കാര്‍ത്തി നായകനാവുന്ന ചിത്രത്തിലേക്കാണ് സനൂഷയ്ക്ക് അവസരം ലഭിച്ചിരിയ്ക്കുന്നത്.

പഠിക്കാതവന്‍, മാപ്പിളൈ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സൂരജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സനൂഷ കാര്‍ത്തിക്കൊപ്പം അഭിനയിക്കുന്നത്. അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായിക.

നികിത തുക്രാല്‍, മേഘ്‌ന എന്നിവര്‍ക്കൊപ്പം സനൂഷയ്ക്കും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്. ആദ്യം ലക്ഷ്മി റായിയെ പരിഗണിച്ച വേഷത്തിലേക്കാണ് ഒടുവില്‍ നികിതയെ നിശ്ചയിച്ചത്. ഇതില്‍ മേഘ്‌ന കാര്‍ത്തിയുടെ നായികയായി സിരുതൈ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ആക്ഷനും കോമഡിയും റൊമാന്‍സും ചേരുംപടി പോലെ ചേര്‍ത്തൊരുക്കുന്ന ചിത്രം അടുത്ത സമ്മര്‍ സീസണ്‍ ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നത്. ജനുവരി രണ്ടാം വാരം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.

English summary
Besides Anushka, who is the main heroine, there are three other popular actresses and they are Nikitha Thukral, Meghna and Sanusha. "All the four have reasonable screen space with Karthi in this commercial entertainer," sources say

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam