»   » കൊലവെറിപ്പാട്ടുമായി 3 വരും 3ന്

കൊലവെറിപ്പാട്ടുമായി 3 വരും 3ന്

Posted By:
Subscribe to Filmibeat Malayalam
3
തമിഴകത്തിനൊപ്പം ഇന്ത്യയും കാത്തിരിയ്ക്കുന്ന ധനുഷ് ചിത്രം 3 റിലീസിനൊരുങ്ങുന്നു. ധനുഷിന്റെ ഭാര്യയും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യ ധനുഷിന്റെ ആദ്യസംവിധാനസംരംഭമായ 3 വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

ധനുഷും ശ്രുതി ഹാസ്സനും ഒന്നിയ്ക്കുന്ന സിനിമയിലെ കൊലവെറി ഡിയെന്ന ഗാനം നേടിക്കൊടുത്ത പ്രീ പബ്‌സിറ്റി ചിത്രത്തിന് വലിയ തോതില്‍ പ്രയോജനം ചെയ്യുമെന്നാണ് കോളിവുഡ് കരുതുന്നത്. നവാഗത സംഗീത സംവിധായകന്‍ അനിരുദ്ധ് ഈണമിട്ട കൊലവെറി ഗാനം ഭാഷാതിര്‍ത്തികള്‍ കടന്ന് ലോകമെങ്ങും തരംഗമായി മാറിയിരുന്നു.

ധനുഷിന്റെ പിതാവ് കസ്തൂരി രാജ നിര്‍മിയ്ക്കുന്ന 3 ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിയ്ക്കുന്നു. പ്രഭു, രോഹിണി, സുന്ദര്‍ രാമു, ശിവ കാര്‍ത്തികേയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രമുഖ താരങ്ങള്‍.

English summary
Now the latest trade winds indicate that 3 is slated for release on February 3. The film which is produced by Dhanush's father Kasthuri Raja is hot in the market

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X