വിശാല്‍ വണ്ടിച്ചെക്ക് നല്‍കിയെന്ന് രാധിക

വിശാലിനെ നായകനാക്കി പ്രഭുദേവ ഒരുക്കിയ വെടിയ്ക്ക് വേണ്ടി രാധികയുടെ രാധന്‍ മീഡിയ വര്‍ക്്‌സ് 12 കോടി രൂപ മുടക്കിയിരുന്നു.
ഇതില്‍ സാറ്റലൈറ്റ് അവകാശംവിറ്റ വകയില്‍ മൂന്ന് കോടി രൂപ രാധികയ്ക്ക് ലഭിച്ചു. ബാക്കിയുള്ള ഒമ്പത് കോടി രൂപയ്ക്ക് വിശാല്‍ ചെക്കും നല്‍കി. ഈ ചെക്ക് മടങ്ങിയതായി ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രശ്‌നം പരിഹരിയ്ക്കാന്‍ വിശാല്‍ തയാറായില്ലെന്ന് രാധിക പറയുന്നു.
ചലച്ചിത്രസംഘടനകള്‍ ഇടപെട്ട് പണം നല്‍കാന്‍ വിശാലിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് രാധിക ആവശ്യപ്പെട്ടിരിയ്ക്കുന്നത്.


Click it and Unblock the Notifications











