»   » വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി പൊങ്കലിന് മുമ്പേ

വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി പൊങ്കലിന് മുമ്പേ

Posted By:
Subscribe to Filmibeat Malayalam
Vijay
ഇളയദളപതി വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി ഉടന്‍ നിലവില്‍ വരുമെന്ന് സൂചന. പൊങ്കലിന് മുന്നേ തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

നവംബര്‍ 29ന് തിങ്കളാഴ്ച നടന്ന ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തില്‍വച്ച് വിജയ് ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വടപളനിയിലെ ഒരു കല്യാണമണ്ഡപത്തില്‍ വച്ചായിരുന്നു ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ചേര്‍ന്നത്. രാഷ്ട്രീയ പ്രവേശത്തെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഐക്യകണ്‌ഠേന അതിനെ പിന്തുണയ്ക്കുകയായിരുന്നു.

വിജയ് മറ്റ് പാര്‍ട്ടികളില്‍ ചേരുന്നതിനെക്കാള്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നതാണ് നല്ലതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

ഇതോടെ, വിജയ് കോണ്‍ഗ്രസില്‍ ചേരില്ല എന്ന് ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വിജയ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍, തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടു എന്നും അത് നേതൃത്വം നിരസിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

എന്നാല്‍, വിജയ് സ്വന്തം പാര്‍ട്ടി രൂപീകരിച്ചാലും ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ തിളങ്ങാനാവില്ല എന്നാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയവൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും സ്വന്തം പാര്‍ട്ടിയുണ്ടാക്കി ഇളയദളപതിയുടെ രാഷ്ട്രീയപ്രവേശം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam