»   » അജിത്തിന് ഫാന്‍സിനെ വേണ്ട!

അജിത്തിന് ഫാന്‍സിനെ വേണ്ട!

Posted By:
Subscribe to Filmibeat Malayalam
Ajith
നാല്‍പതാം ജന്മദിനത്തില്‍ കോളിവുഡ് നടന്‍ അജിത്തിന്റെ ആരാധകര്‍ക്കൊരു ഷോക്ക്. തന്റെ ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചുകൊണ്ട് തല തന്നെയാണ് ആരാധകരെ ഞെട്ടിച്ചത്.(തമിഴ്‌നാട്ടില്‍ അജിത്തിനെ ആരാധകര്‍ വിശേഷിപ്പിയ്ക്കുന്നത് തലയെന്നാണ്. )

മെയ് ഒന്നുമുതല്‍ തന്റെ പേരില്‍ ഫാന്‍സ് ക്ലബുകളൊന്നും പാടില്ലെന്നാണ് അജിത്തിന്റെ തീരുമാനം. താരത്തിന്റെ അമ്പതാംചിത്രമായ മങ്കാത്ത ആഘോഷമാക്കാന്‍ ആരാധകര്‍ ഒരുങ്ങുന്നതിനിടെയാണ് ഫാന്‍സ് ക്ലബുകള്‍ പിരിച്ചുവിട്ടിരിയ്ക്കുന്നത്.

തന്റെ ഉയര്‍ച്ചയ്‌ക്കോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ വേണ്ടി ഫാന്‍സുകളെ ഉപയോഗിക്കാതിരിയ്ക്കാനാണ് ഈ തീരുമാനമെടുത്തതെന്നും നടന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തന്നെ ഇതുവരെയെത്തിച്ച സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും നന്ദി പറയാനും താരം മറന്നിട്ടില്ല. എന്നാല്‍ തലയുടെ തീരുമാനം ആരാധകരില്‍ പലര്‍ക്കും രസിച്ചിട്ടില്ലെന്നാണ് കോടമ്പാക്കത്തു നിന്നുള്ള റിപ്പോര്‍ട്ട്.

English summary
Ajith our beloved Thalai is going to disband his fan club!Ajith's PRO VK Sundar has sent a press note to the effect that the star will disband his fan club on his birthday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam