»   » വിക്രമിന് പുതിയ ഗ്ലാമര്‍ നായിക

വിക്രമിന് പുതിയ ഗ്ലാമര്‍ നായിക

Posted By:
Subscribe to Filmibeat Malayalam
Deeksha Seth
അനുഷ്‌ക്കയ്ക്കും ഇല്യാനയ്ക്കും കാജലിനും പിന്നാലെ മറ്റൊരു തെലുങ്ക് ഗ്ലാമര്‍ താരം കൂടി കോളിവുഡില്‍ ഭാഗ്യം പരീക്ഷിയ്ക്കുന്നു. ചീയാന്‍ വിക്രമിന്റെ നായികയായി മുന്‍ ഫെമിന മിസ്സ് ഇന്ത്യ ഫൈനലിസ്റ്റ് കൂടിയായ ദീക്ഷ സേത്താണ് തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.

നാന്‍ മഹാന്‍ അല്ലൈ ഫെയിം സുസീന്ദ്രന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ ഒരു മോഡേണ്‍ കോളെജ് ഗേളിന്റെ വേഷത്തിലാണ് ദീക്ഷ അഭിനയിക്കുന്നത്. മലയാളി താരം അനന്യയാണ് ചിത്രത്തിലെ മറ്റൊരു നായിക.

അല്ലു അര്‍ജ്ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ വേദത്തിലൂടെയാണ് ദീക്ഷ വെള്ളിത്തിരയില്‍ മുഖം കാണിച്ചത്. ബികോമിന് പഠിയ്ക്കുന്ന താരം ഏപ്രിലിലെ പരീക്ഷിയ്ക്ക് ശേഷം വിക്രം ചിത്രത്തിന്റെ ലൊക്കേഷനിലേക്ക ്‌പോകും.

English summary
Former Femina Miss India finalist and Telugu actress, Deeksha Seth is heading towards Tamil film industry. After making her mark in the Telugu film industry, she is all set to make her debut in Tamil with Chiyaan Vikram's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam