പ്രഭുദേവ റംലത്ത് വിവാഹമോചനം വൈകും

എന്നാല്‍ ചെന്നൈ കുടുംബക്കോടതിയില്‍ പ്രഭുദവേയും റംലത്തും ഹാജരാവാത്തിനെ തുടര്‍ന്ന് കേസ് മറ്റൊരുദിവസത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. രണ്ട് കക്ഷികളുടെയും അഭിഭാഷകര്‍ സമര്‍പ്പിച്ച അവധിയപേക്ഷ അംഗീകരിച്ച കോടതി കേസ് ജൂലൈ 10ലേക്കാണ് മാറ്റിയത്.
വിവാഹമോചനക്കേസില്‍ വിധിയുണ്ടാവുമെന്ന് പ്രതീക്ഷിച്ച് കോടതിയ്ക്ക് മുന്നില്‍ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരാണ് ഇതോടെ നിരാശയായത്. പ്രഭുദേവയുടെ ചിത്രമെടുക്കാനും നയന്‍സുമായുള്ള വിവാഹം എന്നാണ് നടക്കുകയെന്നറിയാനുമുള്ള ആകാംക്ഷയിലാണ് അവരെത്തിയിരുന്നത്.
പ്രഭുദവേ-റംലത്ത് വിവാഹമോചനം വൈകുന്നത് നയന്‍സുമായുള്ള വിവാഹവും വൈകിപ്പിയ്ക്കുമെന്ന് കാര്യത്തില്‍ സംശയം വേണ്ട.


Click it and Unblock the Notifications











