»   » രജനീകാന്തിന് 36ാം പിറന്നാള്‍!!

രജനീകാന്തിന് 36ാം പിറന്നാള്‍!!

Posted By:
Subscribe to Filmibeat Malayalam
Rajanikanth
63 തിരഞ്ഞുപോയിട്ടൊന്നുമല്ല, സ്റ്റൈല്‍ മന്നന്‍ രജനി 36ാം പിറന്നാള്‍ തന്നെയാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആഘോഷിച്ചത്. യന്തിരന്‍ കണ്ടാല്‍ രജനിയ്ക്ക അത്രയേ പ്രായം തോന്നുള്ളൂവെങ്കിലും സിനിമയ്ക്ക് പുറത്ത് അദ്ദേഹത്തെ കണ്ടവര്‍ അത് വിശ്വസിയ്ക്കില്ലെന്നുറപ്പാണ്.

എന്തായാലും അറുപത്തിരണ്ടിന്റെ പടിവാതിക്കലുള്ള സൂപ്പര്‍സ്റ്റാര്‍ കഴിഞ്ഞയാഴ്ച മുപ്പത്തിയാറാം ജന്മദിനമാഘോഷിച്ചുവെന്ന കാര്യം സത്യമാണ്. എന്നാല്‍ താന്‍ ജനിച്ചതല്ല, തന്റെ പേരിന്റെ പിറന്നാളാണ് രജനി ആഘോഷിച്ചത്.

1975 മാര്‍ച്ച് 17നാണ് മഹരാഷ്ട്രക്കാരനായ ശിവാജി റാവു ഗെയ്ക്ക്‌വാദ്,രജനികാന്തായി മാറിയത്. തമിഴിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ ബാലചന്ദറാണ് ശിവാജി റാവുവിന് രജനീകാന്ത് എന്ന പേരിട്ടത്.

തമിഴിന്റെ ഇതിഹാസതാരമായി മാറാന്‍ സഹായിച്ച പേരിന്റെ പിറന്നാള്‍ ഗംഭീരമായാണ് രജനി ആഘോഷിച്ചതത്രേ. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങള്‍ക്കും ഗംഭീരവിരുന്നാണ് ചെന്നൈയിലെ പോയ്‌സ് ഗാര്‍ഡനില്‍ രജനി ഒരുക്കിയത്. ഭാര്യ ലതാരജനികാന്ത്, മക്കളായ ഐശ്വര്യ, സൗന്ദര്യ മരുമക്കളായ ധനുഷ്, അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് അതിഥികളെ സ്വീകരിച്ചത്. തെന്നിന്ത്യയിലെ സൂപ്പര്‍ സംവിധായകരായ മണിരത്‌നം, ഷങ്കര്‍, മഹേന്ദ്രന്‍, പി വാസു, വാലി, വൈരമുത്തു, ശങ്കര്‍ ഗണേഷ് എന്നിവരും രജനിയുടെ ക്ഷണം സ്വീകരിച്ച് പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയിരുന്നു.

കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന റാണ എന്ന ചിത്രത്തിലാണ് രജനി ഇനി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോഷൂട്ട് വ്യാഴാഴ്ചയാണ് നടന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. വ്യത്യസ്ത പ്രായക്കാരായ മൂന്നു കഥാപാത്രങ്ങളെയാണ് റാണയില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്.

English summary
We all know about our Superstar's modesty and big heart, but did you know the date Rajni considers special in his life? It's March 19! Reason? It was on this day in 1975 that legendary director Balachander rechristened Shivaji Rao as Rajinikanth

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam