»   » റാണ രജനിയുടെ അവസാന ചിത്രം-ധനുഷ്

റാണ രജനിയുടെ അവസാന ചിത്രം-ധനുഷ്

Posted By:
Subscribe to Filmibeat Malayalam
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കരിയറിലെ അവസാന ചിത്രമായിരിക്കും റാണയെന്ന് റിപ്പോര്‍ട്ടുകള്‍. രജനിയുടെ മരുമകന്‍ ധനുഷ് ഒരുവാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെഎസ് രവികുമാര്‍ സംവിധാനത്തില്‍ ദീപിക പദുകോണ്‍ നായികയാവുന്ന റാണ രജനിയുടെ അവസാന ചിത്രമെന്ന വാര്‍ത്ത താരത്തിന്റെ ആരാധകര്‍ക്ക് ഷോക്കായിട്ടുണ്ട്.

രജനി ഉടനെ ഇന്ത്യയില്‍ മടങ്ങിയെത്തുമെന്നും റാണയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുമെന്നും ധനുഷ് വ്യക്തമാക്കി. രജനിയ്ക്ക് വൃക്ക മാറ്റിവെയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

ശ്വാസതടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രജനിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയിരുന്നു. റാണയുടെ ഷൂട്ടിങിന്റെ ആദ്യദിനത്തിലാണ് അറുപത്തിയൊന്നുകാരനായ രജനിയ്ക്ക് ശ്വാസതടസ്സവും അസ്വസ്ഥതകളും അനുഭവപ്പെട്ടത്.

English summary
In a shocking statement to a news channel, Rajinikanth's son-in-law Dhanush, who has won National Award for Best Actor this time, has said that Deepika Padukone starrer Rana could be the actor's last film. Dhanush, however, says the actor doesn't need a kidney transplant

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam