»   » സമീര സെറ്റില്‍ കുഴഞ്ഞുവീണു

സമീര സെറ്റില്‍ കുഴഞ്ഞുവീണു

Posted By:
Subscribe to Filmibeat Malayalam
Sameera Reddy
ബോളിവുഡില്‍ നിന്നും തെന്നിന്ത്യയിലെത്തി തിരക്കേറിയ താരമായി മാറിയ സമീര റെഡ്ഡി ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞുവീണു. പ്രഭുദേവ-വിശാല്‍ ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഓടി നടന്ന് അഭിനയിക്കുന്ന സമീരയ്ക്ക് കഴിഞ്ഞ കുറച്ച് ദിവസമായി പനിയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ഷൂട്ടിങ് തുടര്‍ന്നതാണ് നടിയ്ക്ക് വിനയായത്.

ഔട്ടഡോര്‍ ഷൂട്ടിങിലെ കടുത്ത ചൂടും പനിയും ഒന്നിച്ചുവന്നത് സമീരയെ തീര്‍ത്തും അവശയാക്കിയിരുന്നു. . ഡോക്ടര്‍ സമീരയോട് ഒരാഴ്ചത്തെ പരിപൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നായിക ഇല്ലാതെ വന്നതോടെ ചിത്രത്തിന്റെ ഷൂട്ടിങും ഒരാഴ്ചത്തേക്ക് പ്രഭുദേവ നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്.

English summary
Sameera Reddy fainted on the sets of the untitled film directed by Prabhu Deva starring Vishal. Doctors treating Sameera have advised a week’s rest as Sameera is suffering from fever.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam