»   » കാര്‍ത്തി ചിത്രത്തിലേയ്ക്കില്ല: മേഘ്‌ന

കാര്‍ത്തി ചിത്രത്തിലേയ്ക്കില്ല: മേഘ്‌ന

Posted By:
Subscribe to Filmibeat Malayalam
Meghna Raj
ഒന്നിലേറെ നായികമാരുള്ള ചിത്രത്തിന്റെ ഭാഗമാവാന്‍ ചില നടിമാര്‍ താത്പര്യം കാണിക്കാറില്ല. ഇത്തരം ചിത്രങ്ങളില്‍ തങ്ങള്‍ക്കു കിട്ടുന്ന കഥാപാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടാവില്ല എന്ന തിരിച്ചറിവാണ് ഇതിന് കാരണം.

സിനിമയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ പുതുമുഖ നടിമാര്‍ ഇതൊന്നും അത്ര കാര്യമായി എടുക്കാറില്ല. തങ്ങള്‍ക്ക് കിട്ടുന്ന ഏത് വേഷവും സ്വീകരിക്കുക എന്നതാവും അവരുടെ നയം. എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തയാവുകയാണ് മേഘ്‌ന രാജ്.

പുതുമുഖമായിട്ടു പോലും നാല് നായികമാരുള്ള ഒരു ചിത്രത്തില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ് താരം. നടന്‍ കാര്‍ത്തിയുടെ നായികാവാനുള്ള അവസരമാണ് നടി വേണ്ടെന്ന് വച്ചിരിക്കുന്നത്.

കാര്‍ത്തിയെ നായകനാക്കി സുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌കയേയും മേഘ്‌നയേയുമാണ് നായികമാരായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീടാണ് ചിത്രത്തില്‍ നാലു നായികമാരുള്ളതായി മേഘ്‌ന മനസ്സിലാക്കിയത്. അതോടൊപ്പം തന്റെ കഥാപാത്രത്തിന് അത്ര പ്രാധാന്യമില്ലെന്നു കൂടി തിരിച്ചറിഞ്ഞതോടെ കാര്‍ത്തി ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു ഈ നടി.

English summary
Meghna Raj of 'Kadhal Solla Vandhen' fame, who was roped in to play one of the heroines in Karthi's forthcoming film with director Suraaj, has walked out of the project, saying she is not comfortable as there are four leading ladies.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam