»   » ഊര്‍മ്മിളയ്ക്ക് കോളിവുഡ് സ്വന്തം വീട്

ഊര്‍മ്മിളയ്ക്ക് കോളിവുഡ് സ്വന്തം വീട്

Posted By:
Subscribe to Filmibeat Malayalam
Urmila Unni
മലയാളസിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്.കഥകളും കഥാപാത്രങ്ങളും ആ വഴിയെ മാത്രം സഞ്ചരിക്കുന്നു. പ്രധാനകാരണം ഇതൊക്കെ നിയന്ത്രിക്കുന്നതും പുരുഷന്‍മാരാണെന്നതുതന്നെ.തമിഴിലുംകാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും
പ്രണയവും സൗഹൃദവുമൊക്കെ പ്രധാനവിഷയങ്ങളാകുന്ന സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നല്ല പ്രാധാന്യമുണ്ടാകും. അവരെചുറ്റിപ്പറ്റിയാവും കഥയുടെ വളര്‍ച്ചയും വികാസവും.

അമ്മ, സഹോദരി, മുത്തശ്ശി, എല്ലാവര്‍ക്കും കാര്യമാത്രപ്രസക്തമായ ഒരു ഏരിയയും കാണും. ഇത് മലയാളത്തിലെ നടിമാര്‍ക്ക് എക്കാലവും പ്രയോജനവും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ സൗഭാഗ്യം അനുഭവിക്കുന്ന അമ്മ നടിയാണ്
ഊര്‍മ്മിള ഉണ്ണി. തമിഴകത്തെ സുന്ദരി അമ്മയായി വിലസുകയാണ് അവര്‍. മലയാളത്തില്‍ നായികമാര്‍ക്ക് തന്നെ പ്രസക്തിയില്ല എന്നിട്ടല്ലേ അമ്മയും അമ്മൂമ്മയും.

ഈയവസ്ഥയില്‍ നിന്നാണ് ഊര്‍മ്മിള തമിഴകത്തിന്റെ ഹൃദയത്തില്‍ ചേക്കേറുന്നത്. ഒരുപാടുനല്ല സിനിമകളുടെ ഭാഗമായ് മലയാളത്തില്‍ ഊര്‍മ്മിള ഉണ്ണി ഉണ്ടായിരുന്നു. എന്നാല്‍ എന്തെങ്കിലും പ്രത്യേകതയുള്ള ഒരു വേഷം
ലഭിച്ചിട്ട് കാലം കുറച്ചായി. അതിനാല്‍ തന്നെ കോളിവുഡിന്റെ വിളി അവര്‍ക്കാശ്വാസമായി.

കൈനിറയെ സിനിമകള്‍, നല്ല വേഷങ്ങള്‍ സുന്ദരിയമ്മ എന്നാണിപ്പോള്‍ ഊര്‍മ്മിള ഉണ്ണി അറിയപ്പെടുന്നതത്രേ. തമിഴില്‍ ശ്രദ്ധിക്കപ്പെട്ടതോടെ തെലുങ്ക് ചിത്രങ്ങളില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ തിരക്കുകള്‍ വിട്ടു തെലുങ്കില്‍കൂടി ഇടപെട്ട് സംഭവമാകണോ എന്ന ചിന്തയിലാണ് ഈ ഗണപതിഭക്ത.

ഗണേശവിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതല്ലെന്നൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഗണേശവിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്ന ഊര്‍മ്മിള ഉ തന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം വിഘ്‌നേശ്വരനാണെന്ന് ഉറച്ച വിശ്വസിക്കുന്നു
ഇവരുടെ മകള്‍ ഉടനെ സിനിമയിലെത്തുമെന്നാണ് കേള്‍ക്കുന്നത്. മലയാളത്തിന്റെ ഈ ഐശ്വര്യമുള്ള വീട്ടമ്മയെ തമിഴകം സ്‌നേഹബഹുമാനങ്ങളോടെ കൂടെ നിര്‍ത്തിയിരിക്കുന്നു എന്നത് നല്ലകാര്യം തന്നെ.

English summary
Another Malayali girl is all set to storm into the Kollywood scene. Uthara Unni, daughter of actress Urmila Unni, is awaiting the release of not one but two films in K'wood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X