»   » സിദ്ധാര്‍ഥുമായി പ്രശ്‌നങ്ങളില്ല: അമല പോള്‍

സിദ്ധാര്‍ഥുമായി പ്രശ്‌നങ്ങളില്ല: അമല പോള്‍

Posted By:
Subscribe to Filmibeat Malayalam
Amala Paul
തമിഴകത്തെ താരമായി വിലസുകയാണ് അമല പോള്‍. കഴിഞ്ഞയാഴ്ച മാത്രം നടിയുടേതായി മൂന്ന് സിനിമകളാണ് തിയറ്ററുകളിലെത്തിയത്.കാതലി സൊതപ്പുവത് യെപ്പടി ഇതിന്റെ തെലുങ്ക് പതിപ്പായ ലവ് ഫെയിലിയര്‍, മുപ്പൊഴുതും ഉന്‍ കര്‍പനഗൈ.. ഈ മൂന്ന് സിനിമകളും ശ്രദ്ധിയ്ക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അമല.

ഹൈദരാബാദില്‍ ലവ് ഫെയിലിയറിന്റെ വിജയം ആഘോഷിയ്ക്കുന്ന അമലയുടെ സന്തോഷം ഇരട്ടിപ്പിയ്ക്കുന്നത് മുപ്പൊഴുതും ഉന്‍ കര്‍പനഗൈ നേടുന്ന വിജയമാണ്.

മൂന്ന് സിനിമകളും നന്നായി ഓടുന്നതില്‍ അതിയായ സന്തോഷമുണ്ട്. അതേ സമയം ലവ് ഫെയിലിയറിലെ നായകനായ സിദാര്‍ഥുമായി പ്രശ്‌നങ്ങളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അമല പറയുന്നു.

സിദാര്‍ഥ് അടുത്ത സുഹൃത്താണ് എനിയ്ക്ക് കുറെ സഹായങ്ങളും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങിനിടെ സിദാര്‍ഥുമായി അമല തെറ്റിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാലിതെല്ലാം നുണയാണെന്നാണ് അമല പറയുന്നത്. ഇനിയും സിദാര്‍ഥുമായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും മലയാളി താരം പറയുന്നു.

English summary
Denying reports appeared in a section of the media, which claimed that she had some misunderstandings with Siddharth while shooting for 'KSY', Amala says, "In fact, Siddharth is a good friend of mine and he helped me a lot on the sets.",

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam