»   » ബച്ചനാണ് താരം: രജനീകാന്ത്

ബച്ചനാണ് താരം: രജനീകാന്ത്

Posted By:
Subscribe to Filmibeat Malayalam
Kochadaiyaan
ഇന്ത്യന്‍ ഷോ ബിസിനസ്സിലെ നമ്പര്‍ വണ്‍ സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം കണ്ടെത്താന്‍ ലേശം വിയര്‍ക്കും ബച്ചന്‍-രജനി ഇവരിലാരാണ് മുമ്പനെന്ന് പറയാനാവും ആരാധകര്‍ ബുദ്ധിമുട്ടുക.

എന്തായാലും രജനി തന്നെ പറഞ്ഞിരിയക്കുന്നു അമിതാഭ് ബച്ചന്‍മാത്രമാണു യഥാര്‍ഥ സൂപ്പര്‍സ്റ്റാറെന്ന്.
. മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന കൊച്ചടിയാന്റെ പ്രമോഷനായി ലണ്ടനെത്തിയപ്പോഴാണ് ബച്ചനോടുള്ള തന്റെ ആരാധാന രജനി വെളിപ്പെടുത്തിയത്.

തന്റെ അസുഖം പൂര്‍ണമായി മാറിയെന്നും 90 ശതമാനം ആരോഗ്യം വീണ്ടെടുത്തതെന്നും രജനി വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന റാണയുടെ ചിത്രീകരണത്തിനിടെ തളര്‍ന്നുവീണ രജനിയെ കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അച്ഛനെ നായകനാക്കി ഇളയമകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന കൊച്ചടിയാന്‍ ദീപാവലിക്ക് റിലീസ് ചെയ്യും. എ. ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 21 വര്‍ഷത്തിനു ശേഷം രജനികാന്ത് പിന്നണി പാടുന്ന ചിത്രമെന്ന പ്രത്യേകതയും കൊച്ചടിയാനുണ്ട്.

ചോളരാജാവായ കൊച്ചടിയാന്‍ രണധീരനായാണ് രജനി ഈ ചിത്രത്തിലെത്തുന്നത്. ത്രിഡി ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുന്ന ചിത്രം ജപ്പനീസിലേക്കും ഡബ്ബ് ചെയ്യുന്നുണ്ട്.

English summary
His stardom has transcended borders and the fan frenzy Rajinikanth generates is unmatchable but the veteran thespian says that Amitabh Bachchan is the only one who can be called a superstar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam