»   » യന്തിരന് ലോകമെമ്പാടും വമ്പന്‍ വരവേല്‍പ്

യന്തിരന് ലോകമെമ്പാടും വമ്പന്‍ വരവേല്‍പ്

Posted By:
Subscribe to Filmibeat Malayalam
Endhiran
രജനി-ശങ്കര്‍ ടീമിന്റെ യന്തിരന് ലോകമെമ്പാടും വമ്പന്‍ വരവേല്‍പ്. ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപോലെ രജനിയുടെ റോബോട്ട് അവതാരം പണപ്പെട്ടി നിറയ്ക്കുകയാണ്. യന്തിരന്റെ ഓവര്‍സീസ് മാര്‍ക്കറ്റ് കളക്ഷന്‍ സകല റെക്കാര്‍ഡുകളും ഭേദിച്ചു കഴിഞ്ഞു. ഇനീഷ്യല്‍ റിപ്പോര്‍ട്ടുകളനുസരിച്ച് ആദ്യ ദിനത്തില്‍ തന്നെ യന്തിരന്‍ 205 കോടിയോളം നേടിയെന്നാണ് അറിയുന്നത്.

അമേരിക്കയിലും ബ്രിട്ടനിലും ഒരുപോലെ മികച്ച ഓപ്പണിങ് ലഭിച്ച യന്തിരന്‍ 2010ലെ ബോളിവുഡ് സിനിമകളുടെ റെക്കാര്‍ഡുകളെല്ലാം പഴങ്കഥയാക്കി മാറ്റിക്കഴിഞ്ഞു. മുംബൈയിലും ഹൈദരാബാദിലും ലഭിയ്ക്കുന്ന തകര്‍പ്പന്‍ കളക്ഷനിലൂടെ ഇന്ത്യയിലെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ പദവിയ്ക്ക് അര്‍ഹന്‍ താനാണെന്ന് രജനി തെളിയിക്കുകയാണ്.യന്തിരന്‍ നിരൂപണം

ഫസ്റ്റ് ഡേ കളക്ഷനില്‍ തമിഴ്‌നാട്ടിലെ മുന്‍ റെക്കാര്‍ഡുകളെല്ലാം യന്തിരന്റെ മുന്നില്‍ തകര്‍ന്നുകഴിഞ്ഞു. കേരളത്തില്‍ 128 തിയറ്ററുകളില്‍ റിലീസ് ചെയ്ത രജനി ചിത്രം മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളെക്കാള്‍ തകര്‍പ്പന്‍ ഇനീഷ്യല്‍ കളക്ഷനാണ് സ്വന്തമാക്കിയത്.

ഉത്തരേന്ത്യന്‍ മാധ്യമങ്ങളെല്ലാം യന്തിരന്റെ വരവിനെ വന്‍സംഭവമായാണ് അവതരിപ്പിച്ചത്. സിഎന്‍എന്‍ ഐബിഎന്‍ എന്‍ഡിടിവി തുടങ്ങിയ ദേശീയ ചാനലുകളിലെ കഴിഞ്ഞ ദിവസത്തെ പ്രധാന വിഭവം യന്തിരന്‍/റോബോട്ട് തന്നെയായിരുന്നു. തെന്നിന്ത്യന്‍ സിനിമകളെ രണ്ടാംകിടയായി കണ്ടിരുന്ന നോര്‍ത്തിന്ത്യന്‍ ചാനലുകള്‍ രജനിയുടെ അഭിമുഖത്തിന് വേണ്ടി ചെന്നൈയിലെത്തി കാത്തുകെട്ടി കിടന്നതും അപൂര്‍വകാഴ്ചയായി.

യന്തിരന്‍ തരംഗത്തില്‍ കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രം അ്ഞ്ജാന അഞ്ജാനി നിഷ്പ്രഭമായിപ്പോയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെലിവിഷന്‍-പത്രം-ഇന്റര്‍നെറ്റ് മീഡിയകളെല്ലാം ഒരേസ്വരത്തില്‍ പുകഴ്ത്തുന്ന രജനിയുടെ യന്തിരന്‍ അക്ഷരാര്‍ത്ഥത്തില്‍ പണമുണ്ടാക്കും യന്ത്രമായി മാറുകയാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam