»   » വിജയ്-ജെനീലിയ ജോഡികള്‍ വീണ്ടും

വിജയ്-ജെനീലിയ ജോഡികള്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Vijay-Genelia
ബോളിവുഡിലെ തിരക്കുകള്‍ക്കിടെ ജെനീലിയ തമിഴില്‍ വീണ്ടും സജീവമാവുകയാണ്. സൂപ്പര്‍ ഹിറ്റായ സന്തോഷ് സുബ്രമണ്യത്തിന് ശേഷം ഹിന്ദിയിലേക്ക് പോയ താരം ധനുഷ് നായകനായ ഉത്തമപുത്രനിലൂടെയാണ് തമിഴില്‍ തിരിച്ചെത്തുന്നത്.

ഇപ്പോഴിതാ ഒരു വിജയ് ചിത്രത്തില്‍ കൂടി ജെനീലിയ അഭിനയിക്കുകയാണ്. വിജയ് യുടെ 52ാമത് ചിത്രമായ വേലായുധത്തിലാണ് ജെനീലിയ അഭിനയിക്കുക. വിജയ്‌ക്കൊപ്പമുള്ള ജെനീലയുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ സച്ചിന് വേണ്ടിയാണ് ഈ താരജോഡികള്‍ ഒന്നിച്ചത്.

വേലായുധത്തില്‍ ജെനീലിയക്ക് പുറമെ ബോളിവുഡില്‍ നിന്നുള്ള ഹന്‍സിക മോട് വാനിയും നായികയാണ്. ജയം രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് കോളിവുഡിലെ നമ്പര്‍ വണ്‍ നിര്‍മാതാവായ ആസ്‌കാര്‍ രവിചന്ദ്രനാണ്. ജൂണില്‍ ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തില്‍ വേലായുധത്തിന്റെ ലോഞ്ചിങ് പ്രോഗ്രാം നടത്താനാണ് ആസ്‌കാര്‍ ഫിലിംസ് പദ്ധതിയിട്ടിരിയ്ക്കുന്നത്.

റീമേക്കുകളിലൂടെ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള ജയം രാജയുടെ വേലായുധവും ഒരു റീമേക്ക് ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2000ല്‍ തിയറ്ററുകളിലെത്തിയ നാഗാര്‍ജ്ജുനയുടെ തെലുങ്ക് ചിത്രമായ ആസാദ് ആണത്രേ വേലായുധമായി പുനരവതരിയ്ക്കുന്നതെന്നത്. 1989ല്‍ റിലീസ് ചെയത് അമിതാഭ് ബച്ചന്റെ മെയിന്‍ ആസാദ് ഹൂന്‍ എന്ന സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ആസാദ് നിര്‍മ്മിച്ചതെന്നത് വേറെ കാര്യം.

ഹാരിസ് ജയരാജ് സംഗീതം പകരുന്ന ആദ്യ വിജയ് ചിത്രമെന്ന പ്രത്യേകതയും വേലായുധത്തിന് സ്വന്തമായിരിക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam