»   » രജനീകാന്തിന് കലൈഞ്ജരുടെ പ്രശംസ

രജനീകാന്തിന് കലൈഞ്ജരുടെ പ്രശംസ

Posted By:
Subscribe to Filmibeat Malayalam
Still from Enthiran
ചെന്നൈ: എന്തിരന്‍ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് രജനീകാന്തിന് തമിഴ്നാട് മുഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധിയുടെ പ്രശംസ. ഈ ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് രജനി നടത്തിയതെന്നായിരുന്നു കരുണാനിധിയുടെ അഭിപ്രായം.

കരുണാനിധിയ്ക്കായി വെള്ളിയാഴ്ച രാവിലെ സത്യം സിനിമാസില്‍ എന്തിരന്റെ പ്രത്യേക പ്രദര്‍ശനം നടന്നു. സംവിധായകന്‍ ഷങ്കറും ഈ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു.

ആദ്യ ദിവസം കൊണ്ട് തന്നെ ഈ ചിത്രം 205 കോടി രൂപ നേടിയതായാണ് വാര്‍ത്തകള്‍. ഇതുവരെയുള്ള എല്ലാ റെക്കോഡുകളും എന്തിരന്‍ തകര്‍ക്കുമെന്നാണ് ആദ്യ വാര്‍ത്തകള്‍. ഇന്ത്യയിലും വിദേശത്തും മികച്ച സ്വീകരണമാണ് ഈ സിനിമയ്ക്ക് കിട്ടുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam