»   » മന്മഥന്‍ അന്പ് മത്സരിയ്ക്കുന്നത് യന്തിരനോട്

മന്മഥന്‍ അന്പ് മത്സരിയ്ക്കുന്നത് യന്തിരനോട്

Posted By:
Subscribe to Filmibeat Malayalam
Manmadhan Ambu
യന്തിരന് പിന്നാലെ മറ്റൊരു കോളിവുഡ് ചിത്രത്തിന്റെ ഓഡിയോ റിലീസും ഇന്ത്യയ്ക്ക് പുറത്ത്. കമല്‍ഹാസന്‍, മാധവന്‍, ത്രിഷ ടീം ഒന്നിയ്ക്കുന്ന മന്മഥന്‍ അമ്പിന്റെ ഓഡിയോ റിലീസാണ് സിംഗപ്പൂരില്‍ നടത്താനൊരുങ്ങുന്നത്.

വമ്പന്‍ ബജറ്റില്‍ കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഡിയോ റിലീസിന്റെ കാര്യത്തിലും യന്തിരനോട് മത്സരിയ്ക്കുകയാണ്. മലേഷ്യയില്‍ വെച്ച് നടത്തിയ യന്തിരന്റെ ഓഡിയോ റിലീസ് വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് മന്മഥന്‍ അമ്പിന്റെ ഓഡിയോ റിലീസും ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

എന്നാല്‍ സംവിധായകന്‍ കെഎസ് രവികുമാര്‍ ഇതിന് പറയുന്നത് മറ്റൊരു ന്യായീകരണമാണ്. വിദേശരാജ്യങ്ങളില്‍ വെച്ച് ഏതാണ്ട് പൂര്‍ണമായും ഒരു ക്രൂയിസ് ഷിപ്പിനുള്ളിലാണ് മന്മഥന്‍ അമ്പ് ചിത്രീകരിച്ചിരിയ്ക്കുന്നത്. അപ്പോള്‍ സിനിമയുടെ ഓഡിയോ ലോഞ്ചിങും ഇങ്ങനെയൊരു ഷിപ്പിനുള്ളില്‍ വെച്ച് നടത്തണമെന്നാണ് സിനിമയുടെ നിര്‍മാതാക്കള്‍ ആഗ്രഹിയ്ക്കുന്നതത്രേ.

എന്നാല്‍ ഇന്ത്യന്‍ പോര്‍ട്ടുകളില്‍ ഇത്തരം ആഡംബര കപ്പലുകള്‍ തീരെക്കുറവാണ്. ഈ സാഹചര്യത്തിലാണ് സിംഗപ്പൂരിലേക്ക് പരിപാടി മാറ്റാന്‍ ഇവര്‍ തീരുമാനിച്ചത്. സിംഗപ്പൂരിലെ ആഡംബരക്കപ്പലിനുള്ളിലായിരിക്കും മന്മഥന്‍ അമ്പിന്റെ ഓഡിയോ റിലീസ് പ്രോഗ്രാം നടക്കുക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam