»   » കാവലാന്‍ പടിയ്ക്ക് പുറത്ത്

കാവലാന്‍ പടിയ്ക്ക് പുറത്ത്

Posted By:
Subscribe to Filmibeat Malayalam
Kavalan
പ്രതിസന്ധികള്‍ വിജയ്-അസിന്‍ ചിത്രമായ കാവലാനെ വിടാതെ പിന്തുടരുകയാണ്. റിലീസിങ് തടഞ്ഞ ചെന്നൈ കോടതിയുടെ ഉത്തരവ് കഴിഞ്ഞ നീങ്ങിക്കിട്ടിയെങ്കിലും സിനിമയ്‌ക്കെതിരെ തിയറ്ററുടമകള്‍ രംഗത്തെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

വിജയ് ചിത്രങ്ങള്‍ റിലീസ് ചെയ്ത കീശകാലിയായ തിയറ്ററുടമകളാണ് കാവലാനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അഴകിയ തമിഴ് മകന്‍ മുതല്‍ സുറ വരെയുള്ള സിനിമകളെല്ലാം വന്‍പരാജയമാണ് നേരിട്ടത്. വന്‍തുക മുടക്കി ഈ സിനിമകള്‍ വാങ്ങുക വഴി വന്‍നഷ്ടമാണ് തിയറ്ററുകള്‍ക്ക് നേരിട്ടത്. തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്റെ ഒരുഭാഗമെങ്കിലും തിരിച്ചുകിട്ടാന്‍ വിജയ് ഇടപെടണമന്നാണ് തിയറ്ററുടമകളുടെ ആവശ്യം. പത്ത് കോടി രൂപയുടെ നഷ്ടത്തില്‍ വിജയ് ഏതാണ്ട് 3 കോടി രൂപ തരണമെന്ന്് അവര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ യോഗം ചേര്‍ന്ന തമിഴ്‌നാട് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനാണ് കാവലാന്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനമെടുത്തത്. കിട്ടുന്ന അവസരം മുതലാക്കിയുള്ള നടപടി കാവലാന്റെ അണിയറപ്രവര്‍ത്തകരെ കുഴപ്പത്തിലാക്കുമെന്ന കാര്യമുറപ്പാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam