»   » പൊലീസുകാര്‍ക്ക് രജനിയുടെ ദീപാവലി സമ്മാനം

പൊലീസുകാര്‍ക്ക് രജനിയുടെ ദീപാവലി സമ്മാനം

Posted By:
Subscribe to Filmibeat Malayalam
Rajinikanth
ചെന്നൈയിലെ പൊലീസുകാര്‍ക്ക് നടന്‍ രജനീകാന്തിന്റെ ദീപാവലി സമ്മാനം. പാന്റും ഷര്‍ട്ടും ഒരു സാരിയും പടക്കപൊതിയുമാണ് സമ്മാനപ്പെട്ടിയിലുള്ളത്. തെയ്നാംപെട്ട്, കോടമ്പക്കം സ്റ്റേഷനുകളിലെ പൊലീസുകാര്‍ക്കാണ് രജനിയുടെ സമ്മാനം കിട്ടിയത്.

രജനിയുടെ വീടും കല്യാണ മണ്ഡപവും ഈ സ്റ്റേഷനുകളുടെ പരിധിയിലാണ്. ഇതാണ് ഇവര്‍ക്ക് സമ്മാനം നല്‍കാന്‍ രജനി തീരുമാനിച്ചത്. രജനിയുടെ വീടുള്ള പോയസ് ഗാര്‍ഡന്‍ തെയ്നാംപെട്ട് സ്റ്റേഷന്‍ പരിധിയിലും കല്യാണ മണ്ഡപം കോടമ്പക്കം സ്റ്റേഷന്‍ പരിധിയിലുമാണ്. മേലധികാരികളില്‍ നിന്ന് വേണ്ട അനുമതി വാങ്ങിയ ശേഷമാണ് രജനി ഈ സ്റ്റേഷനിലുള്ള പൊലീസുകാര്‍ക്ക് സമ്മാനം നല്‍കിയത്.

വീട്ടിലും കല്യാണ മണ്ഡപത്തിലും ജോലിചെയ്യുന്നവര്‍ക്കും രജനീകാന്ത് ദീപാവലി സമ്മാനവും ബോണസും നല്‍കി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam