ഇന്ത്യന് രണ്ടാംഭാഗം; ശങ്കര്‍ ആലോചിക്കുന്നു

3 ഇഡിയറ്റ്‌സിന്റെ റീമേക്കായ നന്‍പന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം 1990ലെ മെഗാഹിറ്റായ കമല്‍ഹാസന്‍ മൂവിയുടെ രണ്ടാംഭാഗത്തിനുള്ള സാധ്യതകള്‍ ശങ്കര്‍ തേടുമെന്നാണ് കോളിവുഡില്‍ നി്ന്നുള്ള സൂചനകള്‍. നിര്‍മാതാവ് എഎം രത്‌നമാണ് രണ്ടാംഭാഗത്തിന് വേണ്ടി രംഗത്തുള്ളത്.
ഇന്ത്യനില്‍ അഴിമതിക്കെതിരെ പോരാടുന്ന വൃദ്ധകഥാപാത്രവുമായി അണ്ണാ ഹസാരെയെ താരതമ്യപ്പെടുത്തിയത് ശങ്കറിനെ സന്തോഷിപ്പിച്ചിരുന്നു. ഒരു രാജ്യം മുഴുവന്‍ ഒരു വൃദ്ധന് മുന്നില്‍ അണിനിരന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും സംവിധായകന്‍ പറയുന്നു.
വിജയ് നായകനാവുന്ന നന്‍പന്‍ തീര്‍ക്കുന്ന തിരക്കിലാണ് ശങ്കര്‍. 3 ഇഡിയറ്റ്‌സില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയൊരുക്കുന്ന നന്‍പന്റെ 98 ശതമാനം ഷൂട്ടിങും പൂര്‍ത്തിയായിക്കഴിഞ്ഞു.
shankar sequel kamal hassan anna hazare ശങ്കര്‍ ഇന്ത്യന് രണ്ടാം ഭാഗം നന്‍പന്‍ കമല്‍ഹാസന്‍ അണ്ണാ ഹസാരെ


Click it and Unblock the Notifications