»   » വിക്രത്തിന്റെ ദൈവത്തിരുമകന്‍ പേരുമാറ്റുന്നു

വിക്രത്തിന്റെ ദൈവത്തിരുമകന്‍ പേരുമാറ്റുന്നു

Posted By:
Subscribe to Filmibeat Malayalam
Vikram
ഒട്ടേറെ പ്രത്യേകതകളുമായി തയ്യാറാവുന്ന നടന്‍ വിക്രത്തിന്റെ പുതിയ ചിത്രത്തിന്റെ പേരിനെച്ചൊല്ലി വിവാദം. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദൈവത്തിരുമകന്‍ എന്ന് പേരിട്ടത് തങ്ങളുടെ സമുദായത്തെ അപമാനിക്കാനാണെന്ന് ആരോപിച്ച് തേവര്‍ സമുദായം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇതിനെത്തുടര്‍ന്ന് പ്രശ്‌നം ഒഴിവാക്കാനായി ചിത്രത്തിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് അണിയറക്കാന്‍. ചിത്രത്തിന്റെ പേക് ദൈവത്തിരുമകള്‍ എന്നാക്കി മാറ്റുമെന്ന് നിര്‍മ്മാതാവ് മോഹന്‍ നടരാജന്‍ അറിയിച്ചു.

കഴിഞ്ഞദിവസം വിക്രമിന്റെ വീടിനുനേരെ തേവര്‍ സമുദായവും ഫോര്‍വേര്‍ഡ് ബ്‌ളോക്ക് പാര്‍ട്ടിയും ചേര്‍ന്ന് പ്രതിഷേധം പ്രകടനം നടത്തിയിരുന്നു. ചെന്നൈയിലെ തിരുവന്‍മിയൂരിലുള്ള വീടിനുനേരെയാണ് പ്രകടനം നടന്നത്.

നൂറുകണക്കിന് ആളുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. തേവര്‍ സമുദായത്തിന്റെ ആചാര്യനായി കണക്കാക്കപ്പെടുന്ന പശുമ്പന്‍ മുത്തുരാമലിംഗ തേവരെ അപമാനിക്കുന്നതാണ് ദൈവതിരുമകന്‍ എന്ന പേരും ചിത്രത്തിലെ കഥയുമെന്നാണ് തേവര്‍ സമുദായം ആരോപിക്കുന്നത്.

ചിത്രത്തില്‍ മാനസികവളര്‍ച്ചയെത്താത്ത കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.
ഈ കഥാപാത്രത്തെ ശ്രീകൃഷ്ണനുമായി ബന്ധിപ്പിച്ചാണ് കഥ പുരോഗമിക്കുന്നത്. ഇതാണ് തേവര്‍ സമുദായത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.

പ്രതിഷേധം രൂക്ഷമായതോടെ വിക്രം പൊലീസിനെ വിളിച്ചു. പൊലീസ് എത്തി പ്രകടനക്കാരെ അറസ്റ്റു ചെയ്തുനീക്കി. പ്രകടനത്തില്‍ പങ്കെടുത്ത ചിലര്‍ വിക്രമിന്റെ വീടിനുനേരെ ആക്രമണം നടത്താനും ശ്രമിച്ചിരുന്നു.

ചിത്രീകരണം പൂര്‍ത്തിയാക്കിയ ദൈവത്തിരുമകള്‍ ക്രമിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ പിതാമകന്‍ എന്ന ചിത്രത്തിലെ മികച്ച ഭിനയത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയിരുന്നു വിക്രം. ആ നേട്ടം പുതിയ ചിത്രത്തിലൂടെ വിക്രം ആവര്‍ത്തിക്കുമെന്നാണ് സംവിധായകന്‍ വിജയ് പറയുന്നത്.

English summary
After constant protests from a section of Thevar community urging Vikram and director A L vijay to change the name of Deiva Thirumagan, the cast and crew finally relented. Both Vikram and Vijay agreed to change the title. The movie would henceforth be called as Deiva Thiumagal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam