»   » കാവല്‍ക്കാരനെ അസിന്‍ കുഴപ്പത്തില്‍ ചാടിച്ചു

കാവല്‍ക്കാരനെ അസിന്‍ കുഴപ്പത്തില്‍ ചാടിച്ചു

Posted By:
Subscribe to Filmibeat Malayalam
Vijay-Asin
വിജയ് നായകനാവുന്ന കാവല്‍ക്കാരന്റെ ചിത്രീകരണം വീണ്ടും കുഴപ്പത്തില്‍. ചിത്രത്തിലെ നായികയായ അസിനാണ് ഇപ്പോഴത്തെ പ്രതിസന്ധി ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

ബോളിവുഡ് ചിത്രമായ റെഡിയുടെ ഷൂട്ടിങിനായി ശ്രീലങ്കയില്‍ പോയ അസിനെതിരെ നടപടിയെടുക്കാന്‍ തമിഴ്‌നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം തീരുമാനിച്ചതാണ് കാവല്‍ക്കാരന് വിനയായി തീര്‍ന്നിരിയ്ക്കുന്നത്. സംഘടനയിലെ പ്രമുഖനാായ രാധാ രവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തമിഴ് സിനിമയുമായി സഹകരിയ്ക്കുന്ന ആരും തന്നെ ലങ്കയിലേക്ക് ഒരുകാരണവശാലും പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ അസിന്‍ ലങ്കയിലേക്ക് പോയത്. ഇതാണ് സംഘടനയെ ചൊടിപ്പിച്ചത്.

ജൂലൈ 12ന് കാവല്‍ക്കാരന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിയ്ക്കാനിരിയ്‌ക്കെയാണ് പ്രശ്‌നം പൊന്തിവന്നിരിയ്ക്കുന്നത്. എന്തായാലും സംഭവം ഒത്തുതീര്‍പ്പാക്കുന്നതിനായി ചിത്രത്തിന്റെ നിര്‍മാതാക്കളും നടന്‍ വിജയ്‍യും രംഗത്തിറങ്ങിയിട്ടുണ്ട്.

മലയാള ചിത്രമായ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവല്‍ക്കാരന്‍ ഇതാദ്യമായല്ല പ്രതിസന്ധികളെ അഭിമുഖീകരിയ്ക്കുന്നത്. നേരത്തെ സംവിധായകന്‍ സിദ്ദിഖിനെതിരെ ബോഡിഗാര്‍ഡിന്റെ നിര്‍മാതാക്കളായ ജോണിസാഗരിക ഫിലിംസ് കോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ അനുവാദമില്ലാതെ സിദ്ദിഖ് സിനിമ തമിഴില്‍ ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു കേസ്. ഇത് നിലനില്‍ക്കെ തന്നെയാണ് പുതിയ വിവാദം പൊന്തിവന്നിരിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam