»   » അമല പോളിന്റെ കുഞ്ഞിന്റെ പേരും മൈന!!

അമല പോളിന്റെ കുഞ്ഞിന്റെ പേരും മൈന!!

Posted By:
Subscribe to Filmibeat Malayalam
Amala Paul
അമല പോളിന് കുഞ്ഞോ? കേട്ടിട്ട് ഞെട്ടേണ്ട... തമിഴകത്തിന്റെ സ്വന്തം മൈനപ്പെണ്ണിന്റെ കല്യാണമേ നടന്നിട്ടില്ല, പിന്നെയല്ലേ കുഞ്ഞ്. ഇവിടെ പറയുന്നത് അമലയുടെ ഉള്ളിലൊരു മോഹത്തെപ്പറ്റിയാണ്.

ഭാഗ്യദേവതയുടെ കടാക്ഷം വേണ്ടുവോളം കിട്ടിയ സുന്ദരിയാണ് അമല. നീലത്താമരയില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ച് കഴിവ് തെളിയിച്ചെങ്കിലും നമ്മുടെ സിനിമാക്കാര്‍ ഈ പെണ്‍കുട്ടിയെ തിരിഞ്ഞുനോക്കിയതേയില്ല. എന്നാല്‍ ഭാഗ്യദേവത മൈനയുടെ രൂപത്തില്‍ നടിയുടെ മുന്നിലവതരിച്ചതോടെ തെന്നിന്ത്യയില്‍ സിനിമയിലെ താരറാണിയായി ഈ കൊച്ചിക്കാരി മാറി.

ഒന്നിരിയ്ക്കാന്‍ പോലും മൈനപ്പെണ്ണിന് ഇപ്പോള്‍ സമയമില്ല. എന്നാല്‍ ചെന്നൈയില്‍ വീട് വാങ്ങിയപ്പോഴും ഫ്ളാറ്റ് സമ്മാനമായിക്കിട്ടിയപ്പോഴും അമല വന്ന വഴി മറന്നില്ല. കൊച്ചിയില്‍ പുതിയൊരു വീട് വെച്ചപ്പോള്‍ മൈന എന്ന് പേരിട്ടു. അതുപോലെ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തിനും പേര് മൈന. അങ്ങനെ എല്ലാം മൈനമയമാണ് ഈ സുന്ദരിയ്ക്ക്.

ഭാവിയില്‍ കല്യാണമൊക്കെ കഴിച്ച് പ്രസവിയ്ക്കുമ്പോള്‍ പെണ്‍കുഞ്ഞാണെങ്കില്‍ മൈനയെന്ന് പേരിടണമെന്നാണ് അമലയുടെ മോഹമത്രേ.

English summary
She began her career in the film industry with a barely noticeable film called Veerasekaran. But it was the film Mynaa that turned tables for actress Amala Paul. The actress, who is still basking in the success for her performance in her recent release Deiva Thirumagal, has her hands full of exciting projects this year

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X