»   »  കാര്‍ത്തികയ്ക്ക് കാവലായി ബോഡിഗാര്‍ഡ്

കാര്‍ത്തികയ്ക്ക് കാവലായി ബോഡിഗാര്‍ഡ്

Posted By:
Subscribe to Filmibeat Malayalam
Karthika Nair
ആദ്യചിത്രമായ മകരമഞ്ഞിലൂടെ തന്നെ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച കാര്‍ത്തിക നായര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തനിയ്ക്ക് കിട്ടിയ പുതിയ ബോഡിഗാര്‍ഡിനോടാണ് കാര്‍ത്തിക ഇതിന് നന്ദി പറയേണ്ടത്.

അന്നക്കൊടിയും കൊടിവീരനും എന്ന തമിഴ് ചിത്രത്തിന്റ ലൊക്കേഷനിലാണ് കാര്‍ത്തിക ബോഡിഗാര്‍ഡിനൊപ്പം പ്രത്യക്ഷപ്പെട്ടത്. സംവിധായകന്‍ ഭാരതിരാജയാണ് തന്റെ നായികയുടെ കാവലിനായി ഈ ബോഡിഗാര്‍ഡിനെ നിയോഗിച്ചതെന്ന് അറിയുന്നു. ഷൂട്ടിങ് തീരുന്നതു വരെ കാര്‍ത്തിക ഈ കാവലാന്റെ സുരക്ഷാവലയത്തിലായിരിക്കുമത്രേ.

മുന്‍കാല സിനിമാതാരമായ രാധയുടെ മകളായ കാര്‍ത്തി തെലുങ്ക് ചിത്രമായ ജോഷിലൂടെയാണ് വെള്ളിത്തിരയില്‍ അരേേങ്ങറ്റം കുറിച്ചത്. തമിഴ് ചിത്രമായ കോ ഹിറ്റായതോടെ നടിയുടെ താരമൂല്യവും കുതിച്ചുയര്‍ന്നു. ഒരു മലയാള ചിത്രമുള്‍പ്പെടെ ഒട്ടേറെ പ്രൊജക്ടുകളില്‍ കാര്‍ത്തിക നായികയാണ്.

English summary
Karthika Nair, the Makaramanju girl who walked away with the State Film Critics award last year, is now the centre of attraction, courtesy a bodyguard.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam