»   » തലൈയുടെ പിറന്നാളിന് ബില്ല വീണ്ടും

തലൈയുടെ പിറന്നാളിന് ബില്ല വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Billa
തമിഴകത്തെ സൂപ്പര്‍താരം അജിത്തിന്റെ സൂപ്പര്‍ഹിറ്റ് മൂവി ബില്ല മെയ് ഒന്നിന് വീണ്ടും തിയറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ബില്ല 2 എത്തില്ലെന്ന് ഉറപ്പായതോടെയാണ് റീ റിലീസിന് മുറവിളി ഉയരുന്നത്.

മെയ് ഒന്നിന് ബില്ലയുടെ രണ്ടാംഭാഗം റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോളിവുഡില്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട സമരം ചിത്രീകരണത്തെ ബാധിച്ചതോടെ റിലീസും വൈകുകയായിരുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് മെയ് അവസാനമോ ജൂണ്‍ ആദ്യവാരമോ ബില്ല 2 തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാധകര്‍ തലൈ എന്നുവിളിയ്ക്കുന്ന അജിത്തിന്റെ പിറന്നാള്‍ ആഘോഷിയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് 2007ലെ മെഗാഹിറ്റായ ബില്ല വീണ്ടും വേണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നത്. ബില്ല 2ന്റെ പബ്ലിസിറ്റിയ്ക്കും ഇത് സഹായകമാവുമെന്നാണ് കരുതപ്പെടുന്നത്.

English summary
Joining the bandwagon of re-releases in Tamil cinema might be Ajith's super hit 'Billa', a 2007 blockbuster.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam