കൊട്ടകയില്‍ കൊലവെറി ചീറ്റി

പ്രണയത്തിന്റെ വ്യത്യസ്തമായ സിനിമാ ആവിഷ്‌കാരമാണ് 3. മൂന്നു കാലങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ പേരിലും പ്രമേയത്തിലുമുള്ള വ്യത്യസ്തതയൊന്നും സിനിമയിലില്ല. ഒരു സാദാ പ്രണയകഥ അനാവശ്യമായി വലിച്ചുനീട്ടി സിനിമയയാക്കുകയാണ് 3ന്റെ അണിയറക്കാര്‍ ചെയ്തിരിയ്ക്കുന്നത്.
രണ്ടാംപകുതിയില്‍ സിനിമയുടെ വേഗം കുറയുന്നത് പ്രേക്ഷകരെ മുഷിപ്പിയ്ക്കുന്നുമുണ്ട്. കമലിന്റെ പുത്രി ശ്രുതി ഹസന്റെ അഭിനയവും അങ്ങയേറ്റം നിരാശപ്പെടുത്തുന്നതാണ്. ധനുഷിന്റെ മാതാപിതാക്കളായെത്തിയ പ്രഭുവിനും ഭാനുപ്രിയയ്ക്കും കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല.
യൂട്യൂബില്‍ അഞ്ചുകോടിയുടെ റെക്കാര്‍ഡ് സൃഷ്ടിച്ച കൊലവെറി ഡി ഗാനത്തിന്റെ വിഷ്വലൈസും പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നിട്ടില്ല.


Click it and Unblock the Notifications











