»   » അമല പോള്‍ ഇപ്പോള്‍ എവിടെയാണ്?

അമല പോള്‍ ഇപ്പോള്‍ എവിടെയാണ്?

Posted By:
Subscribe to Filmibeat Malayalam
Amala Paul
തമിഴിലെ ഉയര്‍ന്നുവരുന്ന മലയാളി നടിയാണ് അമല പോള്‍. അമല ഇപ്പോള്‍ പാലക്കാട്ടാണ്. തമിഴില്‍ സാമി സംവിധാനം ചെയ്യുന്ന സിന്ധു സാമവേലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അമല പാലക്കാട്ടെത്തിയിരിയ്ക്കുന്നത്. പാലക്കാട്ട് ആഴത്തൂരിലാണ് ഷൂട്ടിംഗ് പുരോഗമിയ്ക്കുന്നത്.

ആധുനിക ലോകത്തെ ഫാഷന്റെ കഥ പറയുകയാണ് ഈ ചിത്രം. ഹരീഷ് കല്യാണ്‍ ആണ് ഈ ചിത്രത്തില്‍ അമലയുടെ നായകന്‍. നവംബറിലായിരിയ്ക്കും അമലയുടെ ഈ ചിത്രം തീയറ്ററുകളിലെത്തുക.

ഇതിന് പുറമേ മൂന്ന് തമിഴ് ചിത്രങ്ങളില്‍ കൂടി അമല നായികയായി എത്തുന്നുണ്ട്. വീരശേഖരന്‍, വികടകവി, മൈന എന്നിവയാണ് ആ ചിത്രങ്ങള്‍. ഇതില്‍ വികടകവി ജൂണില്‍ പുറത്തിറങ്ങും. മൈനയും ഈവര്‍ഷം തന്നെ റിലീസ് ചെയ്യും. വീരശേഖരനായിരിയ്ക്കും ആദ്യം പുറത്തിറങ്ങുന്ന അമലയുടെ ചിത്രം. അത് പുറത്തിറങ്ങുന്നതിന്റെ ത്രില്ലിലാണ് അമല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam