മമ്മൂട്ടി ഹിറ്റുമായി അര്‍ജ്ജുന്‍ തമിഴില്‍

മമ്മൂട്ടി-ഷാഫി ടീമിന്റെ 2007ലെ സൂപ്പര്‍ഹിറ്റ് ചിത്രം മായാവിയുടെ റീമേക്കുമായാണ് അര്‍ജ്ജുന്‍ ഇത്തവണ പരീക്ഷണത്തിനിറങ്ങിയിരിക്കുന്നത്. ആര്‍ജ്ജുന്റെ തന്നെ വാധ്യാരും ദൊരൈയും സംവിധാനം ചെയ്ത വെങ്കിടേഷാണ് വലക്കോട്ടൈ എന്ന പേരില്‍ മായാവിയുടെ റീമേക്ക് സംവിധാനം ചെയ്തിരിയ്ക്കുന്നത്. ഹരിപ്രിയ നായികയാവുന്ന ചിത്രത്തില്‍ വിന്‍സന്റ് അശോകനും ആശിഷ് വിദ്യാര്‍ഥിയുമാണ് വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിയ്ക്കുന്നത്.
ദീപാവലിയ്ക്ക് തിയറ്ററുകളിലെത്തുന്ന വലക്കോട്ടൈ മായാവിയുടെ വിജയം ആവര്‍ത്തിയ്ക്കുമെന്ന പ്രതീക്ഷയിലാണ് അര്‍ജ്ജുന്‍ ക്യാമ്പ്.


Click it and Unblock the Notifications











