»   » അടിവസ്ത്രമില്ലാതെയെത്തിയ യാനയ്‌ക്കെതിരെ കേസ്

അടിവസ്ത്രമില്ലാതെയെത്തിയ യാനയ്‌ക്കെതിരെ കേസ്

Posted By: Super
Subscribe to Filmibeat Malayalam
Yana Gupta
യാന ഗുപ്ത അടിവസ്ത്രമിടാതെ പൊതുവേദിയില്‍ വന്നത് അടുത്തയിടെ വന്‍ വാര്‍ത്തയായിരുന്നു.  ഇപ്പോള്‍ ഇതിന്റെ പേരില്‍ താരം നിയമക്കുരുക്കില്‍പ്പെട്ടിരിക്കുകയാണ്.

ലഖ്‌നൊവില്‍ നിന്നുള്ള ഒരു സാമൂഹിക പ്രവര്‍ത്തകനായ റിസ്‌വാന്‍ അഹമ്മദ് അശ്ലീല പ്രദര്‍ശനം ആരോപിച്ച് യാനയ്‌ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ്.

ലഖ്‌നൊവിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. യാനയുടെ അടിവസ്ത്രമില്ലാത്ത ചിത്രമെടുത്ത് പ്രസിദ്ധപ്പെടുത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ടെന്ന് അഹമ്മദ് അറിയിച്ചു.

പ്രശസ്തി നേടാനായിട്ടാണ് യാന ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതല്ലെന്നും എന്നാല്‍ അത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും അഹമ്മദ് പറയുന്നു.

മാത്രമല്ല അടിവസ്ത്രമിടാത്ത യാനയുടെ ചിത്രം പത്രത്തില്‍ക്കണ്ട് താന്‍ ഞെട്ടിയെന്നും അഹമ്മദ് പറയുന്നു. അതുകൊണ്ടുതന്നെയാണത്രേ അഹമ്മദ് ഫോട്ടോഗ്രാഫര്‍ക്കെതിരെയും പരാതി നല്‍കിയിരിക്കുന്നത്.

യാനയ്ക്ക് സ്വന്തം വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലുമൊക്കെ അടിവസ്ത്രമിടാതെ ചെല്ലാം. എന്നാല്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അവര്‍ ഇങ്ങനെ ചെയ്തത് തീര്‍ത്തും മോശമായിപ്പോയി- അഹമ്മദ് പറയുന്നു.

അഹമ്മദിന്റെ ഹര്‍ജിയിന്മേല്‍ യാനയും ഫോട്ടോഗ്രാഫറും ഡിസംബര്‍ 6ന് ഹാജരാകണമെന്ന് കാണിച്ച് കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

English summary
A Social Activist from Lucknow filed a case against actor Yana Gupta who forgotten to wear her underpants at a recent charity function for kids in Mumbai but she sure won"t forget the episode in a hurry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam