»   » സോനയോട്‌ മത്സരിച്ച്‌ മുക്ത

സോനയോട്‌ മത്സരിച്ച്‌ മുക്ത

Posted By:
Subscribe to Filmibeat Malayalam

Bhanu
കോളിവുഡിന്റെ ഗ്ലാമര്‍ ലോകത്ത്‌ എതിരാളികളില്ലാതെ മുന്നേറുന്ന സോനയോട്‌ മത്സരിയ്‌ക്കാനുള്ള ശ്രമത്തിലാണോ മുക്ത? സോന ഏറ്റവുമധികം ഗ്ലാമറസായി അഭിനയിച്ചിരിയ്‌ക്കുന്ന അഴകര്‍ മലൈയിലെ മുക്തയുടെ പ്രകടനവും ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടു കഴിഞ്ഞു. എസ്‌പി രാജ്‌കുമാര്‍ സംവിധാനം ചെയ്‌ത അഴകര്‍ മലൈയിലെ ഗാനങ്ങളും ഇതിനോടകം ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്‌.

സ്വല്‌പം തരികിടകളുമായി നാട്ടുകാരെ പറ്റിച്ചു നടക്കുന്ന കഥാപാത്രത്തെയാണ്‌ സോന അവതരിപ്പിയ്‌ക്കുന്നത്‌. സോനയുടെ തട്ടിപ്പുകള്‍ക്ക്‌ കൂട്ടായി നില്‌ക്കുന്നത്‌ വടിവേലുവാണ്‌. ഇതിനിടെ ഇവരെ ഭയപ്പാടിലാഴ്‌ത്തി മറ്റൊരാള്‍ കടന്നു വരുന്നതോടെ അഴകര്‍ മലൈ കൂടുതല്‍ ദുരൂഹതകളിലേക്ക്‌ നീങ്ങുന്നു.

ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം

ആര്‍കെ എന്ന യുവനടനാണ്‌ ചിത്രത്തിലെ നായകന്‍. മലയാളിയായ ലാല്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്ന സിനിമയില്‍ നെപ്പോളിയന്‍, മണിവര്‍ണ്ണന്‍, സുകന്യ ശരവണ്‍ എന്നിവരും അഭിനയിക്കുന്നുണ്ട്‌.

ഏറെക്കാലത്തിന്‌ ശേഷം സോന സ്വിമ്മിഗ്‌ സ്യൂട്ടില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മുക്തയുടെ ഗ്ലാമറും വേണ്ടുവോളമുണ്ട്‌. നൃത്തത്തിനും ഗ്ലാമറിനും പ്രധാന്യം നല്‌കി നിര്‍മ്മിയ്‌ക്കുന്ന ചിത്രം വിആര്‍ ഫിലിംസും മുരളി ഫിലിംസും ചേര്‍ന്നാണ് പ്രദര്‍ശനത്തിനെത്തിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam