24 കോടി രൂപ; സംശയിക്കേണ്ട രജനി തന്നെ താരം

റാണയുടെ പ്രതിഫലമായി 24 കോടി രൂപയുടെ അഡ്വാന്‍സ് രജനി കൈപ്പറ്റിയെന്ന വാര്‍ത്ത ഒരു പ്രമുഖപത്രമാണ് പുറത്തുവിട്ടിരിയ്ക്കുന്നത്. ഇറോസ് ഇന്റര്‍നാഷണല്‍ നിര്‍മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെഎസ് രവികുമാറാണ്.
24 കോടി രൂപയ്ക്ക് പുറമെ സിനിമയുടെ ഒരു ലാഭവിഹിതവും ഇറോസ് രജനിയ്ക്ക് നല്‍കും. ഇന്ത്യന്‍ സിനിമയിലെ ഒരുതാരത്തിന് ലഭിയ്ക്കുന്ന ഏറ്റവും വലിയപ്രതിഫലമാണിത്.
വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സിംഗപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രജനിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. രജനി ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ റാണയുടെ ചിത്രീകരണം ആരംഭിയ്ക്കും.


Click it and Unblock the Notifications











